‘ഗോരക്ഷകർ’ അറസ്റ്റിലായത് ഭീകരാക്രമണത്തിന് പദ്ധതിയിടുമ്പോഴെന്ന് എ.ടി.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

‘ഗോരക്ഷകർ’ അറസ്റ്റിലായത് ഭീകരാക്രമണത്തിന് പദ്ധതിയിടുമ്പോഴെന്ന് എ.ടി.എസ്.

മുംബൈ: സ്ഫോടക വസ്തുശേഖരവുമായി മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഹിന്ദുസംഘടനാ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി.എസ്.) അറിയിച്ചു. എന്നാൽ ഗോസംരക്ഷണ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നാണ് ഹിന്ദു ജനജാഗരൺ സമിതി പറയുന്നത്. തീവ്രനിലപാടുകളുള്ള ഹിന്ദുസംഘടനകളുമായി ബന്ധമുള്ള മൂന്നുപേരെ വെള്ളിയാഴ്ചയാണ് എ.ടി.എസ്. അറസ്റ്റു ചെയ്തത്. ഹിന്ദു ഗോവംശ് രക്ഷാസമിതിയുടെ നേതാവ് വൈഭവ് റാവുത്തി(40)നെ മുംബൈയ്ക്കടുത്ത് നല്ലസപോരയിൽനിന്നാണ് പിടികൂടിയത്. റാവുത്തിൽനിന്ന്‌ കിട്ടിയ വിവരമനുസരിച്ച് ശരദ് കലസ്‌കർ (25), സുധൻവ ഗോണ്ഡൽക്കർ (39) എന്നിവരെയും അറസ്റ്റുചെയ്തു. കലാസ്‌കറും നല്ലസപോരയിൽനിന്നാണ് അറസ്റ്റിലായത്. ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാനിന്റെ പ്രവർത്തകനായ ഗോണ്ഡൽക്കറിനെ പുണെയിൽനിന്നാണ് പിടികൂടിയത്. റാവുത്തിന്റെ വീട്ടിൽനിന്ന് എട്ടും ഓഫീസിൽനിന്ന് പന്ത്രണ്ടും ബോംബുകൾ കണ്ടെടുത്തതായി എ.ടി.എസ്. അഡീഷണൽ ഡയറക്ടർ ജനറൽ അതുൽചന്ദ്ര കുൽക്കർണി അറിയിച്ചു. ഇതിനുപുറമേ ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വിഷക്കുപ്പിയും മറ്റു ചില ഉപകരണങ്ങളും തിരച്ചിലിൽ കിട്ടിയിരുന്നു.കലസ്കറിന്റെ വീട്ടിൽനിന്ന് ബോംബുണ്ടാക്കുന്നതിന്റെ രൂപരേഖയും കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുംബൈ, പുണെ, നല്ലസപോറ, സതാറ, കോലാപ്പുർ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ ചിലർ പദ്ധതിയിടുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് റാവുത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് എ.ടി.എസ്. അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ബോംബുകളെല്ലാം ഉപയോഗസജ്ജമാണെന്നും അതുണ്ടാക്കിയവരുടെ ലക്ഷ്യമെന്തെന്നും അവരുടെ പിന്നിലുള്ളത് ആരൊക്കെയാണെന്നും അന്വേഷിച്ചുവരികയാണെന്നും എ.ടി.എസ്. അറിയിച്ചു. സനാതൻ സൻസ്ഥയുടെ പ്രവർത്തകരല്ല ഇവരെന്ന് സംഘടന പറയുന്നുണ്ടെങ്കിലും അന്വേഷണസംഘം അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെയും അന്ധവിശ്വാസത്തിനെതിരെ പടനയിച്ച നരേന്ദ്ര ധാബോൽക്കറെയും ഗോവിന്ദ് പൻസാരെയെയും വധിച്ച സംഭവത്തിൽ പങ്കുണ്ടെന്നുകരുതുന്ന സനാതൻ സൻസ്ഥയുമായി ഇവർക്കുബന്ധമുണ്ടെന്നാണ് എ.ടി.എസ്. കരുതുന്നത്. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് അറസ്റ്റുചെയ്ത ചിലരിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് മഹാരാഷ്ട്ര എ.ടി.എസ്. റാവുത്തിനെ നിരീക്ഷിക്കാൻ തുടങ്ങിയത്. സാമൂഹിക സംഘർഷത്തിന് ശ്രമിച്ചതിന് നേരത്തേതന്നെ നിയമനടപടി നേരിട്ടയാളാണ് റാവുത്ത്.


from mathrubhumi.latestnews.rssfeed https://ift.tt/2vYSZpm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages