അലിഗാര്‍ഹ്: മോഷണക്കുറ്റം ചുമത്തി രണ്ട് പേരെ ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. യുപിയിലെ അലിഗാര്‍ഹിലാണ് സംഭവം. ഒരാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മോഷണക്കുറ്റം ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്നും ഒരാളെ പരുക്ക് കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് വ്യക്തമാക്കി. മോഷണ കുറ്റമാണ് ആരോപിക്കപ്പെടുന്നതെങ്കിലും കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ഭൂമിതര്‍ക്കം പ്രദേശത്ത് നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യവും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീം കോടതി പോലും രംഗത്തെത്തിയിരുന്നു. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട് അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇത്തരം അതിക്രമം വീണ്ടും ഉണ്ടായിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഭേദഗതികള്‍ക്കായി കാത്തു നില്‍ക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2MpLlOI
via IFTTT
No comments:
Post a Comment