സര്‍ക്കാരിന്റെ ഓണാഘോഷം ഉപേക്ഷിച്ചു; ബാങ്കുകള്‍ മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

സര്‍ക്കാരിന്റെ ഓണാഘോഷം ഉപേക്ഷിച്ചു; ബാങ്കുകള്‍ മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മഴക്കെടുതികളെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷ പരിപാടികള്‍ക്കായി വകുപ്പുകള്‍ക്ക് നല്‍കിയ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തേയ്ക്ക് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്ത ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ബാങ്കുകള്‍ മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കി കൊടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ 444 വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ 8316 കോടിയുടെ നഷ്ടമുണ്ടായതായും 10000 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 38 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതി.

രണ്ടു ദിവസം വെള്ളം കെട്ടിക്കിടന്ന വീടിന് 10,000 രൂപയും പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് (വാസയോഗ്യമല്ലാത്ത വീടുകള്‍) നാലു ലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവടക്കമുള്ള സംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ദുരന്തമുഖങ്ങളില്‍ ഒരുമിച്ച് നില്‍ക്കാനായെന്നും ഇക്കാര്യത്തില്‍ ഒരു ഭിന്നതയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2w9z1Ii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages