ബിഷപ്പിന്റെ അറസ്റ്റ് അട്ടിമറിച്ചതിനു പിന്നിലാര്? സത്യമറിയാന്‍ കുടുംബം കോടതിയിലേക്ക്; തെളിവുകള്‍ മുഴുവന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ബിഷപ്പിന്റെ അറസ്റ്റ് അട്ടിമറിച്ചതിനു പിന്നിലാര്? സത്യമറിയാന്‍ കുടുംബം കോടതിയിലേക്ക്; തെളിവുകള്‍ മുഴുവന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടും

കോട്ടയം: ബിഷപ്പിന്റെ അറസ്റ്റു വൈകുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയും കുടുംബവും കോടതിയിലേക്ക്. അറസ്റ്റ് അട്ടിമറിച്ചതിനു പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നും പോലീസിനും ബിഷപ്പിനും ഇടയില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ബിഷപ്പിനെതിരെ പോലീസിന് കൈമാറിയ മുഴുവന്‍ തെളിവുകളും താന്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും. ബിഷപ്പിനെതിരായ കേസില്‍ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്നും അത്രയ്ക്കും തങ്ങള്‍ അനുഭവിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു.

എല്ലാം തകിടംമറിയുന്ന രീതിയിലാണ് പോലീസിന്റെ പോക്ക്. മാധ്യമങ്ങളും നാട്ടുകാരും മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ഒപ്പമുള്ളത്. മറ്റ് കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. ഇന്നു വൈകിട്ടോടെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

ഒരു സാധാരണക്കാരനാണെങ്കില്‍ ഇതുപോലെ പോലീസ് ബിഷപ്പ് ഹൗസില്‍ പോയി കെട്ടിക്കിടന്ന പോലെ ചോദ്യംചെയ്യുമോ? പോലീസ് എന്തിനാണ് കുമ്പസാരിക്കാനാണോ പോയത്? മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കാനായിരുന്നുവെങ്കില്‍ കേരള പോലീസിന് അവിടെവരെ പോകേണ്ടതുണ്ടായിരുന്നോ? ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുണ്ടെന്ന് കോടതിയില്‍ പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റാന്‍ കാരണം എന്താണ്? ഞങ്ങള്‍ക്ക് സത്യം അറിയണം- കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.



from mangalam.com https://ift.tt/2MGm8wr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages