പത്തനംതിട്ട: മഴക്കെടുതിയിൽവീടുവിട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നവരിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ ഐഎഎസും. കുടുംബത്തെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയ ശേഷം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നഹരികിഷോറിനെക്കുറിച്ച് എൻ.പ്രശാന്ത് ഐഎഎസ് ആണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത്തരമൊരു സാഹചര്യം നേരിടാൻ കേരളം ഒത്തൊരുമിച്ച് നിൽക്കണമെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. വേണ്ടത് പേടിയോ നിരാശയോ അല്ലെന്നും നമ്മുടെ മുന്നിൽ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കാനും നന്മ ചെയ്യുവാനുമുള്ളവേണ്ടത്മനസ്സാണെന്നും പ്രശാന്ത് പറയുന്നു. ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ, ആര് എപ്പൊ അഭയാർത്ഥിയാവുമെന്ന് പറയാൻ പറ്റില്ലെന്ന്. താഴെ കാണുന്ന ചിത്രത്തിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് കുടുംബസമേതം അഭയാർത്ഥിയായി ഇറങ്ങുന്നത് ഹരികിഷോർ, 2008 ബാച്ച് ഐഎഎസ് ഓഫീസർ. കുടുംബത്തെ സുരക്ഷിതമായ ഇടത്ത് പാർപ്പിച്ച ശേഷം ഹരി, പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പോയി. കാലാവസ്ഥാപ്രവചനം കാണുക- തുടർന്നുള്ള ദിവസങ്ങളും മഴയാണ്. ഡാമുകളിൽ നിന്നുള്ള ഒഴുക്ക് ഇനിയും തുടരും. അതായത് കാര്യങ്ങൾ പെട്ടെന്ന് ശരിയാവില്ല. വെള്ളം ചിലയിടങ്ങളിൽ ഇനിയും കൂടും എന്നർത്ഥം. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതി വെച്ച് മഴ നിന്നാൽ പെട്ടെന്ന് കടലിലേക്കിറങ്ങിക്കോളും. ബീഹാറിലും മറ്റും കാണുന്ന പോലെ ആഴ്ചകളോളം നമ്മൾ വെള്ളത്തിലാവില്ല. നമ്മൾ ഏതാനും ദിവസം പിടിച്ച് നിൽക്കണം. ഹരിയെപ്പോലെ എത്രയോ പേർ ഒത്ത് പിടിക്കുന്നുണ്ട്. ആയിരക്കണക്കിനാളുകൾ കേരളത്തിനകത്തും പുറത്തുമായി ഊണും ഉറക്കവും കളഞ്ഞ് സഹകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രിമാരും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അവശ്യവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഒന്നേയുള്ളൂ, നമ്മൾ കൂട്ടായി ഏതാനും ദിവസം പിടിച്ച് നിൽക്കണം. പേടിയോ നിരാശയോ അല്ല വേണ്ടത്. നമ്മുടെ മുന്നിൽ വന്ന പ്രശ്നത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടാനും പരസ്പരം സഹായിക്കുകയും നന്മ ചെയ്യുവാനുള്ള അവസരമാണ്. ഈ അവസരം കേരളത്തിന്റെ തനിക്കൊണം കാണിക്കാനുള്ള ചാൻസാണ്. ഇങ്ങനെ ഒരു ക്രൈസിസ് വരുമ്പോഴാണ് നമ്മളൊക്കെ എന്താണെന്ന് നമുക്ക് തന്നെ മനസ്സിലാവുക. മുരളി തുമ്മാരുകുടി ചേട്ടൻ പറഞ്ഞ പോലെ, നാളെ തിരിഞ്ഞ് നോക്കുമ്പോൾ ഈ ദുരന്തം നമ്മുടെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഒന്നാവട്ടെ. ത്യാഗങ്ങളും, കുറേ നഷ്ടങ്ങളും, പരസ്പരം ആശ്വസിപ്പിക്കലും, ഒത്ത്പിടിക്കലും അവസാനം ഈ വെള്ളം ഇറങ്ങി ജീവിതം തിരിച്ച് പിടിക്കുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ നടക്കാനും മലയാളിക്ക് പറ്റും. പറ്റണം. Content highlights: KeralaFloods2018, HarikishoreIAS, Prasanth IAS
from mathrubhumi.latestnews.rssfeed https://ift.tt/2Me9lW1
via
IFTTT
No comments:
Post a Comment