ചെറുതോണി: ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇത്രയും കൂടിയ അളവിൽ വെള്ളം തുറന്നുവിടുന്നത് ആദ്യമായാണ്. ചെറുതോണി ഡാമിൽ നിന്ന് 1400 ക്യുമെക്സ് എന്ന തോതിലാണ് വെള്ളം ഒഴുക്കുന്നത്. ഇതോടെ ചെറുതോണി പട്ടണം വെള്ളത്തിലായി. ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായി. മണ്ണിടിഞ്ഞുവീണ് കെട്ടിടങ്ങൾക്ക് കേടുപാടും ഉണ്ടായിട്ടുണ്ട്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അതുകൊണ്ടുതന്നെ ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് ഇനിയും ഉയർത്തണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. 1500 ക്യുമെക്സ് എന്ന അളവിലേക്ക് ഇതുയർത്താനാണ് തീരുമാനം. രണ്ടരമീറ്റർ വീതം അഞ്ച് ഷട്ടറുകളുമുയർത്തിയാണ് ഇങ്ങനെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക. അതിനിടെ, ഇടുക്കി ജില്ലാ ആശുപത്രിക്ക് സമീപം ഉരുൾപൊട്ടലുണ്ടായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. നാട്ടുകാരനായ ഒരാൾ ഒഴുക്കിൽപെട്ടതായും വിവരമുണ്ട്. കൂടുതൽ പോലീസും രക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. Content highlights:KERALA FLOODS IDUKKI, IDAMALAYAR DAMS
from mathrubhumi.latestnews.rssfeed https://ift.tt/2nFdhAh
via
IFTTT
No comments:
Post a Comment