റഫാല്‍ ഇടപാടിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടേത് തെറ്റുധരിപ്പിക്കുന്ന വിവരം, വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് റിലയന്‍സ് അല്ല; അനില്‍ അംബാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

റഫാല്‍ ഇടപാടിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടേത് തെറ്റുധരിപ്പിക്കുന്ന വിവരം, വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് റിലയന്‍സ് അല്ല; അനില്‍ അംബാനി

മുംബൈ: തെറ്റുധരിപ്പിക്കുന്നതും വഴിതെറ്റിക്കുന്നതുമായ വിവരമാണ് റഫാല്‍ ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞയാഴ്ച അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സിന് വേണ്ടിയുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി റഫാല്‍ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പ് മാത്രമായിരുന്നു റിലയന്‍സ് ഡഫന്‍സ് സ്ഥാപിച്ചതെന്ന് രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റെന്നും 2014 അവസാനത്തോടെ തന്നെ ഇത്തരത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് പ്രധാനമന്ത്രി റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ നിര്‍മ്മിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

2015 ഫെബ്രുവരിയില്‍ തന്നെ ഇക്കാര്യം സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പുറമെ 36 യുദ്ധവിമാനങ്ങളും ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നവരാണ്. ഇതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒന്നില്‍ പോലും റിലയന്‍സ് പങ്കാളിയല്ലെന്നും അദ്ദേഹം അറിയിച്ചു.

തനിക്കെതിരായുള്ള വ്യക്തിപരമായ ആക്രമണങ്ങളിലുള്ള കടുത്ത അമര്‍ഷവും ആശങ്കയും കത്തില്‍ പങ്കുവച്ചതായി റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



from mangalam.com https://ift.tt/2OTWB3P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages