തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി തയ്യാറാക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
പൊതുമേഖല ബാങ്കുകള്‍ പ്രഖ്യാപിച്ച പോലെ വായ്പ മോറട്ടോറിയം നല്‍കുന്നതിന് സ്വകാര്യ ബാങ്കുകളും തയ്യാറാകണം. ദുരിതാശ്വാസ ക്യാംപുകളില്‍ പോയി കുടിശിക പിരിവ് വേണ്ട. വായ്പകള്‍ക്ക് സാവകാശം അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണം. പുതിയ കേരളം സൃഷ്ടിക്കണം. ഇതിനായി കമ്പോളത്തില്‍ നിന്ന് വായ്പ എടുത്തണം. വായ്പാ പരിധിയുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ദുരിതാശ്വാസത്തിന് പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. നബാര്‍ഡിന്റെ സഹായവും തേടും.
ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ പല സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. യു.എ.ഇ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണെന്നും അക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. കേരളത്തിന് 700 കോടി രൂപയുടെ സഹായമാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരികളോടും നന്ദി അറിയിക്കുന്നു. മലയാളി വ്യവസായി എം.എ യൂസഫലി വഴിയാണ് ഈ സഹായ വാഗ്ദാനം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.
പ്രളയക്കെടുതി വിലയിരുത്താനുള്ള സര്‍വ്വകക്ഷിയോഗം വൈകിട്ട് ചേരും. കെ.രാജുവിന്റെ വിദേശയാത്ര വിവാദത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
from mangalam.com https://ift.tt/2vZGSZT
via IFTTT
No comments:
Post a Comment