അലഹബാദ്: മാതാപിതാക്കളും മക്കളുമുള്‍പ്പെടുന്ന അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അലഹബാദിലെ ദുമംഗജിലാണ് ഭാര്യയും ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മരിച്ചതായി അയല്‍വാസികള്‍ കണ്ടെത്തിയത്. വീട് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വന്നു വീടു തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഗൃഹനാഥനെ ഫാനില്‍ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിലും പെണ്‍മക്കളുടേത് അലമാര, സ്യൂട്ട്‌കേസ്, കിടപ്പുമുറി എന്നിവിടങ്ങളിലുമായാണ് കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
from mangalam.com https://ift.tt/2Napp7m
via IFTTT
No comments:
Post a Comment