പൂനെ: കേരളത്തെ ജലപ്രളയത്തില്‍ മുക്കിക്കളഞ്ഞ കനത്ത മഴ ആഗസ്റ്റ് മാസത്തിന്റെ 20 ദിവസങ്ങളോളം പെയ്തപ്പോള്‍ സംസ്ഥാനത്ത് കിട്ടിയത് 87 വര്‍ഷത്തിനിടയില്‍ ഒരു മാസം കിട്ടുന്ന ഏറ്റവും കൂടുതല്‍ മഴയെന്ന് റെക്കോഡ്. ആഗസ്റ്റ് 1 മുതല്‍ 20 വരെ 771 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞത്. 1931 മുതല്‍ ഇങ്ങോട്ട് പെയ്ത മഴയില്‍ ഒരു മാസം ഏറ്റവൂം കൂടുതല്‍ മഴ പെയ്തത് ഈ മാസമായിരുന്നു.
ഇതുവരെ കേരളത്തില്‍ പെയ്തത് 1,132 മില്ലിമീറ്റര്‍ മഴയായിരുന്നു. സാധാരണ ആഗസ്റ്റ് മാസങ്ങളില്‍ പെയ്യുന്നതിന്റെ 2.5 മടങ്ങ് മഴയാണ് കിട്ടിയത്. ഇടുക്കി ജില്ലയിലാണ് റെക്കോഡ് മഴയുണ്ടായത്. 111 വര്‍ഷത്തെ ഏറ്റവും കനത്ത മഴയാണ് മലയോരജില്ലയ്ക്ക് കിട്ടിയത്. 1,419 എംഎം മഴ ഇടുക്കിയില്‍ പെയ്തു. ഇതിന് മുമ്പ് ഇടുക്കി ഏറ്റവും കൂടുതല്‍ മഴയ്ക്ക് സാക്ഷ്യം വഹിച്ചത് 1907 ലാണ്. അന്ന് 1,387 മില്ലീമീറ്റര്‍ മഴ പെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബ്ബലമായിരുന്ന അവസ്ഥയില്‍ നിന്നുമാണ് സജീവമായത്.
2013,2014,2018 ഒഴിച്ചാല്‍ 1875 മുതല്‍ 2017 വരെ മണ്‍സൂണ്‍ ദുര്‍ബ്ബലമായി വരുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴയാണ് വന്നുപോയത്. അതുകൊണ്ട് തന്നെ ഇത്തവണയും കാര്യമായി മഴ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതീക്ഷിച്ചിരുന്നില്ല. തുടര്‍ച്ചയായി നിറുത്തലില്ലാതെ നാലു ദിവസം മഴ പെയ്ത ഇടുക്കിയില്‍ ഒരു ദിവസം 25.4 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തപ്പെട്ടത്. അതിന് ശേഷം തുടര്‍ച്ചയായി ആറു ദിവസത്തോളം മഴ പെയ്തു.
ആഗസ്റ്റ് 1 മുതല്‍ 20 വരെ അഞ്ചു ദിവസം ഇടുക്കിയില്‍ 70 മില്ലീമീറ്റര്‍ മുതല്‍ 110 മില്ലിമീറ്റര്‍ മഴ പെയ്തു. പിറ്റേന്ന് മൂന്ന് ദിവസം അത് 120 മുതല്‍ 200 വരെയായി. പിന്നീട് രണ്ടു ദിവസം 200 എംഎം ന് മുകളിലായിരുന്നു മഴ. പീരുമേട് കാലാവസ്ഥാകേന്ദ്രത്തില്‍ പിറന്നത് 24 മണിക്കൂര്‍ മഴയുടെ കാര്യത്തില്‍ 100 വര്‍ഷത്തെ ചരിത്രമാണ്. ആഗസ്റ്റിലെ മൂന്ന് ദിവസം ശക്തമായ മഴയും മറ്റ് മൂന്ന് ദിവസം അതിശക്തമായ മഴയുമായിരുന്നു പെയ്തത്. ആഗസ്റ്റിലെ ഏതാനും ദിവസം ജില്ലയില്‍ തന്നെ 100 മില്ലി മീറ്റര്‍ മഴയില്‍ കൂടുതല്‍ കിട്ടുകയുണ്ടായി.
from mangalam.com https://ift.tt/2vZTTlZ
via IFTTT
No comments:
Post a Comment