തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ നെട്ടോട്ടമോടുമ്പോള്‍ വനംമന്ത്രി കെ.രാജു നടത്തിയ വിദേശയാത്ര വീണ്ടും വിവാദത്തില്‍. മന്ത്രിയുടെ വകുപ്പ് സി.പി.ഐയിലെ മറ്റൊരു മന്ത്രിയായ പി.തിലോത്തമന് നല്‍കിയത് മുഖ്യമന്ത്രിയും പൊതുഭരണ വകുപ്പും അറിയാതെയാണെന്ന് റിപ്പോര്‍ട്ട്.
സാധാരണ ഒരു മന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെടുമ്പോള്‍ പൊതുഭരണ വകുപ്പിനെ വിവരം അറിയിക്കുകയും വകുപ്പ് ഇടപെട്ട് ആ മന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കുകയാണ് പതിവ്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കണം. എന്നാല്‍ ജര്‍മ്മനിക്ക് പുറപ്പെടും മുന്‍പ് കെ.രാജു സ്വന്തം ലെറ്റര്‍ പാഡില്‍ ചുമതല കൈമാറി പി.തിലോത്തമന്റെ ഓഫീസിന് കൈമാറുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള മന്ത്രിയുടെ ചുമതല കൈമാറ്റം ഗുരുതരമായ വീഴ്ചയായാണ് കാണുന്നത്.
അതേസമയം, വിദേശയാത്രാ വിവാദത്തില്‍ കെ.രാജുവിന്റെ വിശദീകരണത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് സൂചന. മന്ത്രിയുടെ പ്രതികരണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം. പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് വിദേശയാത്രയ്ക്ക് പോയതെന്നും താന്‍ പോകുമ്പോള്‍ സംസ്ഥാനത്ത് സ്ഥിതി ഇത്രയ്ക്ക് ഗുരുതരമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ കോട്ടയത്ത് മന്ത്രി നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തെ പ്രളയക്കെടുതിയെ കുറിച്ച് തന്നെയായിരുന്നു.
from mangalam.com https://ift.tt/2OSn9lS
via IFTTT
No comments:
Post a Comment