യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു; ഒരുപാട് ആഗ്രഹങ്ങളുണ്ട് എന്നാല്‍ ശരീരം അനുവദിക്കുന്നില്ല, ഈ ശരീരം ഒരു തടവറയാണ്‌, ശരീരത്തെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ആത്മഹത്യ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു; ഒരുപാട് ആഗ്രഹങ്ങളുണ്ട് എന്നാല്‍ ശരീരം അനുവദിക്കുന്നില്ല, ഈ ശരീരം ഒരു തടവറയാണ്‌, ശരീരത്തെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ആത്മഹത്യ കുറിപ്പ്

ന്യൂഡല്‍ഹി: യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഡല്‍ഹിയിലെ മന്ത്വാലിയില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെത്തി. ശരീരത്തെയോര്‍ത്ത് നാണക്കേട് തോന്നുന്നു എന്നാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലക്ഷ്മി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. മന്ത്വാലിയില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് യുവതിയെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുജത്തിമാരില്‍ ഒരാളാണ് യുവതിയുടെ മൃതദേഹം ആദ്യം കാണുന്നത്, പിന്നീട് വിവരം അമ്മയെ അറിയിച്ചു. ഇവരുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികള്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

ഈ സമയം കാര്യമറിഞ്ഞ് ലംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഒരു കവിതയും യുവതി കുറിച്ചിരുന്നു. ' ചിറകുകളില്ലാത്ത ആരു പക്ഷിയായിരുന്നു അവള്‍, അവള്‍ പറക്കാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ അവള്‍ മരിക്കണമായിരുന്നു' എന്നൊരു കവിതയാണ് യുവതി കുറിച്ചിരുന്നത്. 'മോം ഐ ലവ് യു' എന്നാണ് ആത്മഹത്യ കുറിപ്പ് ആരംഭിക്കുന്നത്.

ജീവിതത്തില്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട് എന്നാല്‍ തന്റെ ശരീരം അതിന് അനുവദിക്കുന്നില്ല. ശരീരത്തെ ഓര്‍ത്ത് നാണക്കേടാണ് തനിക്ക്. ശരീരത്തില്‍ താന്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിലെ വിശ്വാസം ഒരിക്കലും കൈവിടരുത്, ദൈവമുണ്ടെന്നും യുവതി കുറിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഈ റിസള്‍ട്ട് വന്ന ശേഷം കൂടുതല്‍ അന്വേഷണത്തെ കുറിച്ച് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് മാനസിക സങ്കര്‍ഷങ്ങളോ മാനസിക രോഗമോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2PAeiqb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages