ജൂനിയർ റെഡ്‌ക്രോസ് വക ഒരുകോടിയുടെ സാധനങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

ജൂനിയർ റെഡ്‌ക്രോസ് വക ഒരുകോടിയുടെ സാധനങ്ങൾ

കൊല്ലം : വെള്ളപ്പൊക്കക്കെടുതിമൂലം നട്ടംതിരിയുന്ന കുട്ടനാടിനെ സഹായിക്കാൻ മാതൃഭൂമിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയദൗത്യത്തിന് പിന്തുണയുമായി നാടൊന്നിക്കുന്നു. 'കുട്ടനാടിനൊരു കൈത്താങ്ങ്' എന്ന സഹായപദ്ധതിയുമായി സഹകരിച്ച് വിവിധ സംഘടനകളും വിദ്യാലയങ്ങളും വ്യക്തികളും പണവും അവശ്യവസ്തുക്കളും ഭക്ഷ്യസാധനങ്ങളുമായി ഓരോദിവസവും മാതൃഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലത്തെ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തകർ വെള്ളിയാഴ്ച മാതൃഭൂമി ഓഫീസിലെത്തിയത് കുട്ടനാടിനുവേണ്ടി അവർ ശേഖരിച്ച ഒരുകോടി രൂപയോളം വിലവരുന്ന വസ്തുക്കളുമായാണ്. ഭക്ഷ്യസാധനങ്ങൾമുതൽ കുട്ടികൾക്കുള്ള നോട്ടുബുക്കുകളും പെൻസിലുകളുംവരെ അവർ ശേഖരിച്ചതിലുൾപ്പെടുന്നു. കൊല്ലം ജില്ലയിലെ എല്ലാ സ്കൂളുകളിലും നിന്നാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തകർ ഇവ ശേഖരിച്ച് എത്തിച്ചത്. കേവലം രണ്ടുദിവസംകൊണ്ടാണ് വിദ്യാർഥികൾ ഇത്രയും സാധനങ്ങൾ സമാഹരിച്ചത്. ദുരിതബാധിതരെ സഹായിക്കാനുള്ള മാതൃഭൂമിയുടെ യത്നത്തിന് സർവപിന്തുണ യുമായി വിദ്യാർഥി സമൂഹം രംഗത്തുണ്ട്. ജൂനിയർ റെഡ്‌ക്രോസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ.നായർ, ജില്ലാ പ്രസിഡന്റ് സൈമൺ ബേബി, സെക്രട്ടറി മുഹമ്മദ് യാസി, അജയകുമാർ തുടങ്ങിയവരാണ് സഹായം എത്തിക്കാൻ നേതൃത്വം നൽകിയത്. കൊല്ലം മാതൃഭൂമി ഓഫീസിലെത്തിച്ച ലോഡുകണക്കിന് സാധനങ്ങൾ ചുമട്ടുതൊഴിലാളികൾ സന്നദ്ധസേവനമെന്നനിലയിലാണ് ലോറികളിൽ കയറ്റിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2vBitsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages