ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടർന്ന് രാജിവെച്ച ഇ.പി. ജയരാജൻ ചൊവ്വാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. പന്തലും മറ്റുമൊഴിവാക്കി രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെമാത്രമാണ് ക്ഷണിച്ചത്. ഫോട്ടോ: ജി.ബിനുലാൽ രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജൻകൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗമുണ്ട്. ഇതിൽ വകുപ്പുകളുടെ പുനഃസംഘടന ഗവർണറെ അറിയിച്ച് വിജ്ഞാപനമാക്കും.വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക. ഫോട്ടോ: ജി.ബിനുലാൽ മുഖ്യമന്ത്രി പിണറായി വിജയൻ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറിയേക്കുമെന്നാണ് സൂചന. ജയരാജൻ വീണ്ടും മന്ത്രിയാവുന്നത് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2P48EMG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages