തീവ്രവാദത്തിന് പണമെത്തിച്ചു; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാലുദ്ദീന്റെ മകന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

തീവ്രവാദത്തിന് പണമെത്തിച്ചു; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സെയ്ദ് സലാലുദ്ദീന്റെ മകന്‍ അറസ്റ്റില്‍

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് എത്തിച്ച സംഭവത്തില്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയിദ് സലാലുദ്ദീന്റെ മകനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. സയിദ് ഷക്കീല്‍ അഹമ്മദ് എന്നയാളെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശ്രീനഗറിലെ രാംബഘട്ടില്‍ നിന്നും പിടികൂടിയത്. സി.ആര്‍.പി.എഫിനൊപ്പമാണ് എന്‍.ഐ.എ മേഖലയില്‍ റെയ്ഡ് നടത്തിയത്.

സൂറയിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലാബ് ടെക്‌നീഷ്യന്‍ ആണ് ഷക്കീല്‍. സയിദ് സലാലുദ്ദീന്റെ രണ്ടാമത്തെ മകനാണ് ഷക്കീല്‍. ഇയാളുടെ മറ്റൊരു മകന്‍ ഷാഹീദ് യുസഫിലെ 2017 ഒക്‌ടോബറില്‍ അറസ്റ്റു ചെയ്തിരുന്നു. അന്ന് ജമ്മു കശ്മീരില്‍ കാര്‍ഷിക വകുപ്പില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ സര്‍ക്കാര്‍ സസ്‌പെന്റു ചെയ്തിരുന്നു.



from mangalam.com https://ift.tt/2omxvPC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages