പവര്‍ബാങ്ക് ലഗേജില്‍ നിന്നും നീക്കണമെന്ന് ഉദ്യോഗസ്ഥര്‍, വാഗ്വാദത്തിനൊടുവില്‍ സ്ത്രീ പവര്‍ബാങ്ക് എറിഞ്ഞ് പൊട്ടിച്ചു; വിമാനത്താവളത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

പവര്‍ബാങ്ക് ലഗേജില്‍ നിന്നും നീക്കണമെന്ന് ഉദ്യോഗസ്ഥര്‍, വാഗ്വാദത്തിനൊടുവില്‍ സ്ത്രീ പവര്‍ബാങ്ക് എറിഞ്ഞ് പൊട്ടിച്ചു; വിമാനത്താവളത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

ന്യൂഡല്‍ഹി: 55 വയസുള്ള സ്ത്രീയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തില്‍ പവര്‍ ബാങ്കുമായി(പോര്‍ട്ടബിള്‍ ചാകര്‍ജര്‍) എത്തി പ്രശ്‌നം സൃഷ്ടിച്ചതിനാണ് അറസ്റ്റ്. പവര്‍ ബാങ്ക് ലഗേജില്‍ നിന്നും മാറ്റണമെന്ന് സ്ത്രീയോട് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാല്‍ അവര്‍ ഇതിന് തയ്യാറായില്ല. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പവര്‍ ബാങ്ക് നിലത്തെറിയുകയും ചെയ്തു. ചെറിയ ശബ്ദത്തോടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു. ഇവരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ ഒരു നടിയാണെന്നും, എ്ന്നാല്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2wAaQmy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages