ബെർലിൻ: പ്രായപൂർത്തിയാകാത്ത മകനെ ഓൺലൈൻ സൈറ്റിലൂടെ ലൈംഗികചൂഷകർക്ക് വിറ്റ മാതാപിതാക്കൾക്ക് ജർമൻ കോടതി തടവുശിക്ഷ വിധിച്ചു. ഒൻപതുവയസ്സുള്ള മകനെ ഡാർക് നെറ്റ് എന്ന ഓൺലൈൻ സൈറ്റിലൂടെയാണ് മാതാവായ ബെറിൻ താഹയും(48) കുട്ടിയുടെ രണ്ടാനച്ഛനായ ക്രിസ്റ്റ്യൻ ലായിസും(39) ചേർന്ന് വിറ്റത്. ബെറിന് പന്ത്രണ്ടരവർഷവും ലായിസിന് 12 വർഷവുമാണ് തടവ്. രണ്ടുവർഷത്തോളം കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.തെക്കൻ ജർമനിയിലെ ഫ്രീബർഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവരുടെപേരിൽ ചുമത്തിയത്. ജൂണിൽ വിചാരണയാരംഭിച്ച കേസിൽ ആറുപേർ കൂടി പ്രതികളാണ്. പ്രതികളിലൊരാളായ സ്പാനിഷ് പൗരന് പത്തുവർഷം തടവും തിങ്കളാഴ്ച വിധിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2M7orM8
via
IFTTT
No comments:
Post a Comment