പൊന്മുടി: വിദേശത്തുനിന്ന് അവധിക്കെത്തിയ ബന്ധുക്കളെ സത്കരിക്കാനായി മ്ലാവിനെ വെടിെവച്ചു കടത്താൻ ശ്രമിച്ച കേസിൽ പൊന്മുടി ഗ്രേഡ് എസ്.ഐ.യും പോലീസുകാരും ഉൾപ്പെടെ ഏഴുപേരെ വനം വിജിലൻസ് വിഭാഗം പിടികൂടി. എസ്.ഐ.യും പോലീസുകാരും ഒപ്പമുണ്ടായിരുന്ന ഒരാളും ഓടി രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന കുളത്തൂപ്പുഴ ഡാലി ഷെമീർ മൻസിലിൽ സജീർ(26), സഹോദരൻ സമീർ(36), വിതുര പരപ്പാറ നിഷാദ് മൻസിലിൽ നിഷാദ് (37) എന്നിവരാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന പൊന്മുടി ഗ്രേഡ് എസ്.ഐ. അയൂബ് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, രാജീവ്, കൊല്ലായിൽ സ്വദേശി മനു എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് അവധിക്കെത്തിയ അയൂബ് ഖാന്റെ ബന്ധു സജീറിനുവേണ്ടിയാണ് മ്ലാവിനെ വെടിെവച്ചത്. സംഭവത്തെക്കുറിച്ച് കുളത്തൂപ്പുഴ റെയ്ഞ്ച് ഓഫീസർ അബ്ദുൽ ജലീൽ പറയുന്നതിങ്ങനെ: സജീറിന്റെ സുഹൃത്ത് മനുവിന്റെ പക്കലുണ്ടായിരുന്ന തോക്കുമായി കുളച്ചീക്കരയിലെത്താൻ അയൂബ്ഖാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മനു, സജീർ, സഹോദരൻ സമീർ എന്നിവർ രണ്ടു തോക്കുകളുമായി കാറിൽ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ കല്ലാറിനു സമീപമെത്തി. ഇവിടെനിന്ന് അയൂബ് ഖാൻ പോലീസ് ജീപ്പിൽ സംഘത്തെ പൊന്മുടിയിലേക്കു കൊണ്ടുപോയി. പോകുംവഴി ഹെയർപിൻ നമ്പർ 21-നു സമീപം വഴിയരികിൽ കണ്ട മ്ലാവിനെ പോലീസ് ജീപ്പിലിരുന്നുകൊണ്ടുതന്നെ മനു വെടിെവച്ചു. വെടിയേറ്റുവീണ മ്ലാവിനെ വണ്ടിയിൽക്കയറ്റി ആനപ്പാറ ചെക്പോസ്റ്റ് തുറപ്പിച്ച് പുറത്തു കൊണ്ടുവന്നു. തുടർന്ന് സ്വന്തം വാഹനത്തിൽ കയറ്റി ആനപ്പെട്ടിയിലെ ബന്ധുവീട്ടിലെത്തിച്ച് വെട്ടി പങ്കിട്ടു. തുടർന്ന് പുലർച്ചെയോടെ കുളത്തൂപ്പുഴയിലേക്കു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം വനംവകുപ്പിന്റെ വലയിലായത്. പ്രതികൾ സഞ്ചരിച്ച കാർ, ഇരട്ടക്കുഴൽ തോക്ക്, എയർഗൺ, മ്ലാവിറച്ചി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ, കേസിൽ ഉൾപ്പെട്ട പ്രധാന വാഹനമായ പൊന്മുടി സ്റ്റേഷന്റെ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടില്ല. 1972-ലെ വന്യജീവി സംരക്ഷണനിയമമനുസരിച്ച് മ്ലാവിനെ കൊല്ലുന്നത് മൂന്നുമുതൽ ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഒാഫീസർ കെ.സുദർശനൻ, മധു എൻ., ബിനു, കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ ജലീൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സജീദ്, നസീം, ബൈസന്ത്, സുകേശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വനംവകുപ്പ് കോടതിയിൽ ഹാജരാക്കി. എസ്.ഐ.യെയും പോലീസുകാരെയും സസ്പെൻഡുചെയ്തു നെടുമങ്ങാട്: പോലീസ് സ്റ്റേഷനിലെ ജീപ്പിലെത്തി മ്ലാവിനെ വെടിെവച്ചിട്ടശേഷം ഇതേ ജീപ്പിൽ കടത്തിയ സംഭവത്തിൽ എസ്.ഐ.െയയും സിവിൽ പോലീസ് ഓഫീസർമാെരയും സസ്പെൻഡുചെയ്തു. പൊന്മുടി എസ്.ഐ. അയൂബ് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, വിനോദ് എന്നിവരെയാണ് റൂറൽ എസ്.പി. പി.അശോക് കുമാർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പ്രതികളെയും മ്ലാവിനെയും കടത്താനുപയോഗിച്ച പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കാൻ വനം വകുപ്പ് മേധാവി, റൂറൽ എസ്.പി.ക്കു രേഖാമൂലം കത്തുനൽകി. തൊട്ടടുത്ത ദിവസംതന്നെ പ്രതികൾ അറസ്റ്റിലാകുമെന്നും ജീപ്പ് കസ്റ്റഡിയിലെടുക്കുമെന്നും റേഞ്ച് ഓഫീസർ ജലീൽ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2KxQ5Nu
via
IFTTT
No comments:
Post a Comment