ചെന്നൈ: കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം രാത്രി പൂർത്തിയായില്ല. വാദം രാവിലെ എട്ടു മണിക്ക് തുടരും. തർക്കം സംബന്ധിച്ച് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദം തുടരുന്നത് രാവിലേക്ക് മാറ്റിയത്. രാത്രി11 മണിയോടെയാണ് ഹർജി പരിഗണിച്ചത്.ജഡ്ജിയുടെ വസതിയിൽ നടന്ന വാദം രണ്ടര മണിക്കൂർ നീണ്ടു. എന്നാൽ തീരുമാനമുണ്ടാകാതെവന്നതോടെയാണ് കൂടുതൽ വാദത്തിനായി രാവിലേക്ക് മാറ്റിയത്. കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നആവശ്യം സംസ്ഥാന സർക്കാർ തള്ളിയതിന് പിന്നാലെയാണ് തർക്കം തലപൊക്കിയത്. തുടർന്നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ ഡിഎംകെ അണികൾ വൈകാരികമായി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ മറീനാ ബീച്ചിൽ കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തത്. മറീനാബിച്ചിൽ ഇതിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നിലവിലുണ്ട്. ഇക്കാര്യത്തിൽ കോടതി ഇതുവരെ നിലപാചടെടുക്കാത്തതിനാലാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഹർജിയിൽ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഡിഎംകെ നേതാവ് എ ശരവണൻ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സർക്കാരിനെതിരെ കോൺഗ്രസും വൈകോയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2AQPLtu
via
IFTTT
No comments:
Post a Comment