എന്‍ഡിആര്‍എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

എന്‍ഡിആര്‍എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം

ന്യൂഡൽഹി: കേരളത്തിൽപ്രളയ ദുരിതത്തിൽ അകപ്പെട്ട പതിനായിരത്തോളം പേരെ ഇതുവരെ രക്ഷപെടുത്താൻ കഴിഞ്ഞതായി ദേശീയ ദുരന്ത നിവാരണ സേന. സേന രൂപവത്കരിച്ചതു മുതലുള്ള ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതർ അവകാശപ്പെട്ടു. 2006 ലാണ് ദേശീയ ദുരന്തനിവാരണ സേന(എൻഡിആർഎഫ്) രൂപവത്കരിച്ചത്. അന്ന് മുതൽ ഇന്ന് വരെയുള്ളതിൽ ഏറ്റവും വലിയ രക്ഷാദൗത്യമാണ് സേനാംഗങ്ങൾ കേരളത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 58 സംഘങ്ങളെയാണ് ദേശീയ ദുരന്തനിവാരണ സേനയെ കേരളത്തിലേക്ക് അയച്ചിരിക്കുന്നത്. ഇതിൽ 55 സംഘങ്ങളും ഇപ്പോൾ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. മൂന്ന് സംഘങ്ങൾ കേരളത്തിലേക്ക് എത്തുന്നതേയുള്ളു. ഓരോ സംഘത്തിലും 35 മുതൽ 40 വരെ അംഗങ്ങളാണുള്ളത്. 10,467 പേരെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കാൻ സേനയ്ക്ക് കഴിഞ്ഞു. ഇതിൽ 194 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാൻ കഴിഞ്ഞത്. 12 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് ഇപ്പോഴുള്ളത്. ഡൽഹിയിലുള്ള കൺട്രോൾ സെന്ററിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾ 24 മണിക്കൂറും വിലയിരുത്തുന്നുണ്ട്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എൻഡിആർഎഫ് വൃത്തങ്ങൾ അറിയിച്ചു. content highlights:NDRF launches biggest-ever operation in flood-hit Kerala, Kerala Floods2018


from mathrubhumi.latestnews.rssfeed https://ift.tt/2nNX7Vx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages