ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ സംഭാവനയായി നല്‍കി; ട്വിറ്ററില്‍ തെറി കേട്ട് പെടിഎം മുതലാളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ സംഭാവനയായി നല്‍കി; ട്വിറ്ററില്‍ തെറി കേട്ട് പെടിഎം മുതലാളി

മുംബൈ: പ്രളയം ബാധിച്ച് വലയുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ നല്‍കി ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പെടിഎം മുതലാളി വിജയ് ശേഖര്‍ ശര്‍മ്മ. ഇയാള്‍ തന്നെയാണ് പണം സംഭാവന നല്‍കിയ കാര്യം ട്വിറ്ററില്‍ കൂടി പങ്കുവച്ചത്. ഇതോടെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

പെയ്ടിഎം മുഖാന്തരം നിരവധിയാളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധിയാളുകള്‍ സംഭാവനകള്‍ നടത്തുന്നതിനിടെയാണ് മേധാവിയുടെ ഇത്തരം പ്രവര്‍ത്തനം. 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ഉപയോക്താക്കളില്‍ നിന്നായി പത്തുകോടി രൂപയാണ് സ്വരൂപിച്ചത്. ഇതും പെടിഎമ്മിന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.

അതേസമയം, പ്രതിഷേധം ശക്തമായതോടെ പണം നല്‍കിക്കൊണ്ടുള്ള ട്വിറ്റ് വിജയ് ശേഖര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതാദ്യമായല്ല വിജയ് വിവാദത്തിലാകുന്നത്. മുന്‍പ് ആംഡ് ഫോഴ്‌സ് വാരത്തിന്റെ ഭാഗമായി 501 രൂപ സംഭാവന നല്‍കിയും വിജയ് ശേഖര്‍ മാര്‍ത്തകളില്‍ ഇടം പറ്റിയിരുന്നു.



from mangalam.com https://ift.tt/2ORn3er
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages