ദുരന്തമുഖത്ത് നിന്ന് വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണ്‍ എടുത്തില്ല; ആരോപണവുമായി വി.ഡി. സതീശന്‍ എംഎല്‍എ; നിഷേധിച്ച് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ദുരന്തമുഖത്ത് നിന്ന് വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണ്‍ എടുത്തില്ല; ആരോപണവുമായി വി.ഡി. സതീശന്‍ എംഎല്‍എ; നിഷേധിച്ച് മന്ത്രി

കൊച്ചി: ദുരന്തമുഖത്ത് നിന്ന് വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണ്‍ എടുത്തില്ലെന്ന കടുത്ത ആരോപണവുമായി പറവൂര്‍ എംഎല്‍എ വിഡി സതീശന്‍ രംഗത്ത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ വിളിച്ചിട്ടും ആരോഗ്യമന്ത്രി ഫോണ്‍ എടുത്തില്ലെന്നും ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ വിളിച്ചിങ്കിലും എന്നാല്‍ അവരെ ലഭിച്ചില്ലെന്നും പിന്നീട് മന്ത്രിയുടെ വസതിയിലേക്ക് വിളിച്ചിട്ട് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഓഫീസില്‍ ഫോണ്‍ ചെയ്തിട്ടും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് പറവൂര്‍.

മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം നടത്തുകയാണെന്നും ഒരു കിറ്റ് മരുന്നുപോലും ആരോഗ്യവകുപ്പില്‍ നിന്നും ലഭിച്ചില്ലെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളം തുറന്നുവിടുമെന്നുള്ള മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അത്തരത്തില്‍ ഒന്ന് ലഭിച്ചിരുന്നെങ്കില്‍ ആളുകളെ മ്ാറ്റി പാര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുവരെ പറവൂര്‍ ഭാഗത്തുനിന്നും രണ്ടായിരം പേരെ രക്ഷപെടുത്തിയെന്നും എംഎല്‍എ പറഞ്ഞു.

എന്നാല്‍ ഞായറാഴ്ച രാവിലെ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് എടുക്കാതിരുന്നത്. പിന്നീട് തിരിച്ചു വിളിച്ചെങ്കിലും അദ്ദേഹം രോഷാത്തോടെയാണ് സംസാരിച്ചതെന്നും മന്ത്രി സംഭവത്തില്‍ പ്രതികരിച്ചു. പറവൂരില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും മെഡിക്കല്‍ സംഘം അവിടേക്ക് എത്താനുള്ള ശ്രമം നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2N4h2du
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages