കുത്തിയതോട്: കുത്തിയതോട് നിന്നും യുവാവ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് മരിച്ച ആറ് പേരുടെ മൃതദേഹം വള്ളത്തിലാണ്, കഴുത്തറ്റം വെള്ളത്തിലാണ് മൃതദേഹങ്ങള്‍. അഭയം തേടിയ കെട്ടിടത്തില്‍ തന്നെ കിടക്കുകയാണ് മൃതദേഹങ്ങള്‍ എന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറുപേര്‍ മരിച്ചിട്ടും ഒരു അധികൃതരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. ചാലക്കുടി പുഴയില്‍ വെള്ളം കയറിയതോടെ ക്യാമ്പായി മാറ്റിയ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ആറുപേര്‍ മരിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് നേരെ കടുത്ത പ്രതിഷേധവുമായി യുവാവ്.
ജലനിരപ്പ് കുറഞ്ഞതോടെയാണ് തകര്‍ന്ന കെട്ടിടത്തിന് സമീപമെത്തി യുവാവ് വീഡിയോ ചിത്രീകരിച്ചത്. പള്ളിയുടെ കെട്ടിടത്തിന് സമീപത്തുകൂടി നീവിക സേനയുടെ ബോട്ട് പോയതല്ലാതെ യാതൊരു സഹായവും ലഭിച്ചില്ലെന്നും യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നു. രക്ഷാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അധികൃതരും ആവശ്യമായ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
from mangalam.com https://ift.tt/2MA2LIQ
via IFTTT
No comments:
Post a Comment