ഏനാമാവ് ബണ്ട് പൊട്ടിയെന്ന വാര്‍ത്ത വ്യാജം; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് കളക്ടര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ഏനാമാവ് ബണ്ട് പൊട്ടിയെന്ന വാര്‍ത്ത വ്യാജം; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് കളക്ടര്‍

തൃശ്ശൂർ: ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും പരിസരത്തുള്ളവർ മാറിത്താമസിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടർ ടി.വി.അനുപമ അറിയിച്ചു. ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശ്ശൂർ മുഴുവൻ വെള്ളത്തിലാകുമെന്നും ഉള്ള തരത്തിലാണ് കഴിഞ്ഞദിവസം മുതൽസമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. ബണ്ടിന്റെ പരിസരത്തുള്ളവരെയൊക്കെ ഒഴിപ്പിച്ചെന്നും വൻ ദുരന്തമാണ് ഉണ്ടാകാൻ പോകുന്നതെന്നും പ്രചാരണമുണ്ടായിരുന്നു. യാഥാർത്ഥ്യം മനസ്സിലാക്കാതെ നിരവധിയാളുകൾ തങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ വാട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ഷെയർ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്തെത്തിയത്. ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് നിലവിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് കളക്ടർടി.വി അനുപമ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മഴ ശക്തമായപ്പോൾ തന്നെ ബണ്ട് തുറന്നിരുന്നു. വെള്ളം അധികമായതോടെ ബണ്ടിനു മുകളിലൂടെ ഒഴുകിയതാകാം പരിഭ്രാന്തിക്കും വ്യാജസന്ദേശങ്ങൾക്കും കാരണമായതെന്ന് കരുതുന്നു. ഏനാമാവ് സ്വദേശികളായ ചില യുവാക്കൾ ബണ്ടിനു സമീപത്തുനിന്ന് വീഡിയോ എടുത്ത് സത്യാവസ്ഥ മറ്റുള്ളവരിലേക്ക് എത്തിക്കുന്നുമുണ്ട്. ബണ്ടിന്റെ സുരക്ഷ പരിഗണിച്ച് അവിടേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളെന്നും ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നും യുവാക്കൾ പറയുന്നു. content highlights: Kerala Floods2018, Enamav Bund,Fake News


from mathrubhumi.latestnews.rssfeed https://ift.tt/2L0sYLK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages