കോഴിക്കോട്: മലപ്പുറത്തുനിന്ന് കോഴിക്കോട് വരെ ടിക്കറ്റ് മുറിക്കുകയും വാഹനമോടിക്കുകയും ചെയ്ത് കെ.എസ്.ആർ.ടി.സി. െെഡ്രവർ. മലപ്പുറം ഡിപ്പോയിലെ ശെൽവരാജാണ് എ.സി. ലോഫ്ളോർ ചിൽബസ്സിൽ ഒരേസമയം കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലിയെടുത്തത്. യാത്രികരെല്ലാം സഹകരിച്ചതിനാൽ വിജയകരമായി സർവീസ് പൂർത്തിയാക്കാനും കഴിഞ്ഞു.മലപ്പുറം ഡിപ്പോയിൽനിന്നാണ് ബസ്സെടുത്തത്. അവിടെനിന്ന് കയറിയ പത്തുപേർക്കും ടിക്കറ്റ് നൽകിയ ശേഷം ശെൽവരാജ് ഡ്രൈവറുടെ സീറ്റിലിരുന്നു. പിന്നീട് അടുത്ത സ്റ്റോപ്പുകളിൽ നിന്ന് കയറിയവർക്കെല്ലാം ടിക്കറ്റ് നൽകി സുഗമമായി യാത്ര തുടർന്നു. കണ്ടക്ടറില്ലെന്ന് കയറുമ്പോൾതന്നെ പറഞ്ഞതിനാൽ യാത്രക്കാർ ഡ്രൈവർ സീറ്റിനടുത്ത് വന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു. മുൻഭാഗത്തെ വാതിൽ മാത്രമാണ് തുറന്നതും. അതുകൊണ്ട് യാത്രക്കാർ കയറുന്നത് കാണാതെ പോവുന്ന പ്രശ്നവുമുണ്ടായില്ല.ഞായറാഴ്ച രണ്ട് ചിൽബസ്സുകൾ മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു. അതിൽ ഒരുബസ്സിൽ കണ്ടക്ടറും ഡ്രൈവറും ഒരുമിച്ചും മറ്റൊരു ബസ്സിൽ ശെൽവരാജ് ഒറ്റയ്ക്കുമാണ് സർവീസ് നടത്തിയത്. കണ്ടക്ടറില്ലാതെ പോകാൻ പറ്റുമോ എന്ന് മലപ്പുറം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ചോദിച്ചപ്പോൾ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നെന്ന് ശെൽവരാജ് പറഞ്ഞു. അതുകൊണ്ട് ഒരു കണ്ടക്ടറുടെ സേവനം കെ.എസ്.ആർ.ടി.സി.യ്ക്ക് വേറെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനമുണ്ട്. എന്നാൽ ഇത്തരത്തിൽ ആദ്യമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഇത് പരീക്ഷിക്കാവുന്ന മാതൃകയാണെന്നും ജീവനക്കാർക്ക് അഭിപ്രായമുണ്ട്. തിരക്കുള്ള സർവീസുകളിൽ പറ്റില്ലെങ്കിലും റിസർവേഷനുള്ള പകൽ സർവീസുകളിൽ ഉപയോഗപ്പെടുത്താമെന്നാണ് ജീവനക്കാർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MooqUX
via
IFTTT
No comments:
Post a Comment