ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ് ജക്കാര്‍ത്ത മണ്ണില്‍ വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധു- സൈന ഫൈനല്‍ പോരാട്ടം കാത്തിരുന്നവരെ നിരാശരാക്കി സൈനയുടെ മുന്നേറ്റം സെമിയില്‍ അവസാനിച്ചു. ഇന്ത്യന്‍ പ്രതീക്ഷ ആയിരുന്ന സൈന നേഹ്‌വാള്‍ തന്റെ വിജയഗാഥ അടിയറവു വെച്ച് ചരിത്ര വെങ്കലത്തോടെ ജക്കാര്‍ത്തയില്‍ നിന്ന് മടക്കം.
ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. വെങ്കലം നേടിയതോടെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ആദ്യ മെഡല്‍ നേടുന്ന ചരിത്ര നേട്ടവും സൈനയ്ക്ക് സ്വന്തമായി. ചൈനീസ് തായ്‌പേയിയുടെ താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം രുചിച്ചത്. സ്‌കോര്‍: 17-21, 14-21.
News Flash: Valiant Saina Nehwal goes down to World No. 1 Tai Tzu Ying 17-21, 14-21 in Semis (It was 14-14 in 2nd game!) Well done @NSaina for the effort and getting India its 1st Asian Games Bronze in Women's Individual event More power to you #AsianGames2018 pic.twitter.com/ETdjSy6OSi— India@AsianGames2018 (@India_AllSports) August 27, 2018
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈനയ്ക്കു പിന്നാലെ സിന്ധുവും സെമിയില്‍ കടന്നതോടെ ഇന്ത്യ ചരിത്ര മെഡല്‍ ഉറപ്പിച്ചിരുന്നു. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണ്. 2014 ഇഞ്ചിയോണില്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
തായ്‌ലാന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൈന സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 21-16. സെമിയിലെത്തിയതോടെ സൈന വെങ്കല മെഡല്‍ ഉറപ്പാക്കിയിരുന്നു. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക 11-ാം നമ്പര്‍ താരം തായ്‌ലണ്ടിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനെ തകര്‍ത്താണ് സിന്ധു സെമിയിലെത്തിയത്. സ്‌കോര്‍: 21-11, 16-21, 21-14.
from mangalam.com https://ift.tt/2odv2a6
via IFTTT
No comments:
Post a Comment