ഗര്‍ഭിണിയായിരിക്കെ വഞ്ചന, ഭര്‍ത്താവിന് ബന്ധുവുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി കണ്ടെത്തിയതിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ഗര്‍ഭിണിയായിരിക്കെ വഞ്ചന, ഭര്‍ത്താവിന് ബന്ധുവുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി കണ്ടെത്തിയതിങ്ങനെ

ഗര്‍ഭിണി ആയിരിക്കെ വഞ്ചിക്കപ്പെടുക, ഒരു സ്ത്രീയും ആഗ്രഹിക്കാത്ത ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണ് അത്. എന്നാല്‍ കാര്‍ലോട് മക്ഡുഗാലിന് ഭര്‍ത്താവിന്റെ ചതി വളരെ വൈകിയാണ് മനസിലായത്. കാറില്‍ ഭര്‍ത്താവിന്റെ കൈയ്യിലെ മോതിരം കണ്ടപ്പോള്‍ അത് അബദ്ധത്തില്‍ ഊരി പോയതാകാം എന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീടാണ് താന്‍ സ്വന്തം സഹോദരിയെ പോലെ കണ്ട തന്റെ ബന്ധുവുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മക്ഡുഗാലിന്‍ തിരിച്ചറിഞ്ഞത്.

31കാരനായ ഭര്‍ത്താവ് ക്രെയ്ഗ് തന്റെ ബന്ധുവായ 21 കാരി കാറ്റി കാര്‍ട്വറൈറ്റുമായി അവിഹിതം ബന്ധം തുടരുകയായിരുന്നു. സ്വന്തം അനുജത്തിയെ പോലാണ് കാറ്റിയെ താന്‍ കരുതിയിരുന്നതെന്നും യുവതി പറഞ്ഞു. വിദ്യാര്‍ത്ഥിനിയായ കാറ്റിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും താന്‍ ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും യുവതി പറയുന്നു.

തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു മുതിര്‍ന്ന സഹോദരി, അങ്ങനെയാണ് താന്‍ കാറ്റിയെ കണ്ടിരുന്നത്. എന്നാല്‍ എല്ലാം തകര്‍ന്നുവെന്ന് അവര്‍ പറയുന്നു. 15-ാം വയസില്‍ ഒരു പൊതു സുഹൃത്ത് വഴിയണ് കാര്‍ലോട് ക്രെയ്ഗിനെ കണ്ടുമുട്ടുന്നത്. അന്ന് മുതല്‍ 10 വര്‍ഷമായി ഇരുവരും ഒന്നിച്ച് ജീവിച്ച് വരികയായിരുന്നു.

തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യ കുട്ടി പിറന്നു. പെണ്‍കുഞ്ഞായ അവള്‍ക്ക് പത്ത് മാസം തികയുമ്പോഴേക്കും താന്‍ വീണ്ടും ഗര്‍ഭിണിയായി. രണ്ടാമത്തെ കുഞ്ഞിനും താന്‍ ജന്മം നല്‍കി. പല പ്രതിബന്ധങ്ങളില്‍ നിന്നും തങ്ങള്‍ ഒന്നിച്ച് നിന്ന് പടവെട്ടി് ജീവിതം മുന്നോട്ട് നയിച്ചു.

താന്‍ മൂന്നാമതും ഗര്‍ഭിണിയായി. ഇതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ചില പ്രത്യേകതകള്‍ കണ്ടും തുടങ്ങിയെന്ന് കാര്‍ലോട് പറയുന്നു. തുടര്‍ന്നാണ് ഒരു ദിവസം കാറില്‍ നിന്നും ക്രെയ്ഗിന്റെ വിവാഹമോതിരം കാര്‍ലോട് കണ്ടെടുക്കുന്നത്. ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും ക്രെയ്ഗിന്റെ പെരുമാറ്റം മാറിയതോടെ കള്ളത്തരം കണ്ടെത്തുകയായിരുന്നു. തന്റെ കസിനും ഭര്‍ത്താവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് കാര്‍ലോട് മനസിലാക്കി. ക്രെയ്ഗിന്റെ ഫോണ്‍ പരിശോധനയില്‍ നിന്നുമാണ് ഇത് മനസിലായത്.



from mangalam.com https://ift.tt/2BOj2FH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages