കോട്ടയം: എല്‍ടിടിഇ നേതാവിന്റെ ചിത്രമടങ്ങിയ ബാനറും എല്‍ടിടിയോട് സദൃശ്യമുള്ള പതാകയുമായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളുമായെത്തിയ തമിഴ് സംഘത്തെ കണ്ട് ഞെട്ടി പോലീസ്്. കോട്ടയം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്കു വേണ്ട അവശ്യസാധനങ്ങളുമായി എത്തിയ സംഠമാണ് പോലീസിനെ അല്‍പനേരത്തേക്ക് കുഴിപ്പിച്ചത്. ഓണ ദിവസമാണ് 25 വണ്ടികളിലായി സംഘം എത്തിയത്.
സംശയം തോന്നിയ പോലീസ് സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് 'നാം തമിഴര്‍ കച്ചി' എന്ന തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായിരുന്നുവെന്നത് പോലീസ് സംഘം അറിഞ്ഞത്. കോട്ടയം ജില്ലയിലെ കളക്ഷന്‍ സെന്ററുകളിലൊന്നായ എആര്‍ ക്യാമ്പിലേക്കാണ് തമിഴ് സംഘം സാധനങ്ങള്‍ എത്തിച്ചത്.
സംഘം വന്ന വാഹനത്തില്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ചിത്രമടങ്ങിയ ബാനറും, എല്‍ടിടിഇ പതാകയ്ക്കു സമാനമായ പതാകയും കണ്ട് സംശയം തോന്നിയതോടെ സംഘത്തെ പോലീസ് തിരിച്ചുവിളിക്കുകയായിരുന്നു. രാത്രിയില്‍ തിരിച്ചെത്തിയ സംഘത്തെ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു. സംസ്ഥാനത്ത് മറ്റിടങ്ങളിലും ഈ സംഘം അവശ്യസാധനജ്ങള്‍ എത്തിച്ചിരുന്നു.
from mangalam.com https://ift.tt/2BLOJ2k
via IFTTT
No comments:
Post a Comment