സാനമിയ മിര്‍സ ഉള്‍പ്പെടെ 55 സ്ത്രീകളെ ഒറ്റ ദിവസം ട്വിറ്ററില്‍ ഫോളോ ചെയ്ത് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

സാനമിയ മിര്‍സ ഉള്‍പ്പെടെ 55 സ്ത്രീകളെ ഒറ്റ ദിവസം ട്വിറ്ററില്‍ ഫോളോ ചെയ്ത് മോദി

ന്യൂഡല്‍ഹി: 55 സ്ത്രീകളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസംകൊണ്ട് ട്വിറ്ററില്‍ ഫോളോ ചെയ്തത്. കായിക താരങ്ങളും, സാമൂഹ്യ പ്രവര്‍ത്തകരും, ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരെയാണ് മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മോദി ഇവരെ ഒറ്റ ദിവസം കൊണ്ട് ഫോളോ ചെയ്യാന്‍ തീരുമാനിച്ചത്.

ടെന്നീസ് താരങ്ങളായ സാനിയ മിര്‍സ, കര്‍മന്‍ കൗര്‍, ബാഡ്മിന്റണ്‍താരം അശ്വതി പൊന്നപ്പ, കേരളത്തിന്റെ താരമായ പി.ടി ഉഷ, വെയ്റ്റ് ലിഫ്റ്റിംഗ് താരമായിരുന്ന കര്‍ണ്ണം മല്ലേശ്വരി, മുന്‍ മിസ് ഇന്ത്യയും കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ സ്വരൂപ്, മാധ്യമപ്രവര്‍ത്തകരായ റൊമാന ഇസര്‍ ഖാന്‍, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ്, രേണുക പുരി, നടി കൊയെന മിത്ര തുടങ്ങിയവരാണ് മോദി ഫോളോ ചെയ്തവരില്‍ പ്രമുഖര്‍.

ഇവരെ കൂടാതെ വനിതകളായ ഏതാനും ബി.ജെ.പി നേതാക്കളെയും മോദി ഫോളോ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ തിരിച്ച് മോദിയോട് നന്ദി പറയാനും രക്ഷാബന്ധന്‍ ആശംസകളറിയിക്കാനും മറന്നില്ല.



from mangalam.com https://ift.tt/2PAkjmN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages