കോഴിക്കോട്: മിഠായിത്തെരുവിൽ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടിമുറിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ. തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുൽഖാദർ (46) ആണ് അറസ്റ്റിലായത്. മിഠായിത്തെരുവിൽ കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി മുറിച്ചപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. രാധാ തിയേറ്റർ പരിസരത്തുവെച്ചായിരുന്നു സംഭവം. മദ്രസാ അധ്യാപകനാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നുമാണ് ഇയാൾ പോലീസിനോട് പറയുന്നത്. എന്നാൽ, നാട്ടിൽ ബന്ധപ്പെട്ടപ്പോൾ, ഇയാൾക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് അറിയാനായതെന്ന് ടൗൺ പോലീസ് വ്യക്തമാക്കി. നഗരത്തിൽ വെച്ച് മറ്റു മൂന്ന് സ്ത്രീകളുടെകൂടി മുടി മുറിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2wllFZK
via
IFTTT
No comments:
Post a Comment