റാഫേല്‍ കരാര്‍: തീരുമാനം ഏകപക്ഷീയവും ക്രമവിരുദ്ധവും - മുന്‍ ബിജെപി മന്ത്രിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

റാഫേല്‍ കരാര്‍: തീരുമാനം ഏകപക്ഷീയവും ക്രമവിരുദ്ധവും - മുന്‍ ബിജെപി മന്ത്രിമാര്‍

ന്യൂഡൽഹി: റാഫേൽ വിമാനക്കരാർ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന് ആരോപിച്ച മുൻ ബിജെപി മന്ത്രിമാരായ യശ്വന്ത് സിൻഹയും അരുൺ ഷൂരിയും രംഗത്ത്. മോദി കരാറിലൊപ്പിട്ടത് ക്രമവിരുദ്ധമായാണെന്നും ഇരുവരും ആരോപിച്ചു. സിഎജി അന്വേഷണത്തെ നേരിട്ട് സത്യസന്ധത തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു ഇരുനേതാക്കളും. യുപിഎ സർക്കാർ ഒപ്പുവച്ച കരാർ പുതുക്കുകയാണ് മോദി സർക്കാർ ചെയ്തതെങ്കിൽ ഇതിനോടകം സർവ്വസജ്ജമായ 18 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് സ്വന്തമായേനെ. ശേഷിക്കുന്ന 108 വിമാനങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുകയും ചെയ്തേനെ. പക്ഷേ, സംഭവിച്ചത് അങ്ങനെയല്ല. 36 യുദ്ധവിമാനങ്ങൾക്കായുള്ള പുതിയ കരാറിൽ ക്രമവിരുദ്ധമായി പ്പുവയ്ക്കുകയാണ് ചെയ്തത്. അരുൺ ഷൂരി ആരോപിച്ചു. യുപിഎ കാലത്ത് കരാർ ഉറപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന കാബിനെറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സിസിഎസ്) മോദിയുടെ കാലമായപ്പോഴേക്കും ചിത്രത്തിൽ പോലുമില്ലാതെ വന്നത് എന്തുകൊണ്ടാണെന്ന് യശ്വന്ത് സിൻഹ ചോദിച്ചു. പുതിയ ടെൻഡർ വിളിക്കാതെ രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്ന് ജനങ്ങളെ കബളിപ്പിച്ച് കരാർ ഉറപ്പിക്കുകയാണ് മോദി ചെയ്തതെന്ന് മുതിർന്ന അഭിഭാഷകനായ പ്രശ്നാത് ഭൂഷൺ ആരോപിച്ചു. 2022 ആകുമ്പോൾ മാത്രമേ വിമാനങ്ങൾ ലഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. content highlioghts:Yashwant Sinha, Arun Shourie, Rafale biggest defence scandal


from mathrubhumi.latestnews.rssfeed https://ift.tt/2MrZGY0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages