നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്കാരുടെയും അനുവാദം വേണ്ട- മോഹന്‍ലാല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്കാരുടെയും അനുവാദം വേണ്ട- മോഹന്‍ലാല്‍

തിരുവനന്തപുരം:വിവാദങ്ങൾക്ക് തിരിശീലയിട്ടുകൊണ്ട്മോഹൻലാൽ സംസ്ഥാനചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിന് എത്തി. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായി എത്തിയത് കാണികളിൽ ആവേശമുണർത്തി. ഒരുകുടുംബം പോലെ ഇടപഴകുന്നതിനാൽ താൻ മുഖ്യതിഥിയാണെന്ന തോന്നൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവന്തപുരത്ത് വച്ച ചടങ്ങ് നടത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിലാണ്. ഇവിടെ നിന്നാണ് എന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചത്. ഏതൊരു കലകാരനും പുരസ്കാരങ്ങൾ വലിയ അംഗീകാരമാണ്. പുരസ്കാരത്തിനുള്ള മത്സരത്തിൽ ഞാൻ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചില സമയത്ത് അവ അംഗീകാരം നേടിതന്നു. മറ്റുചില അവസരങ്ങൾ വഴിമാറി പോയി. അവാർഡ് ലഭിച്ച ആളുകളോട് എനിക്ക് ഇതുവരെ അയൂയതോന്നിയിട്ടല്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്ന് തോന്നാറുണ്ട്. മറ്റുള്ളവർക്ക് പുരസ്കാരം കിട്ടുമ്പോൾ എനിക്ക് ആത്മവിമർശനത്തിനുള്ള അവസരം ഒരുങ്ങുകയാണ്. ഇത്തവണ ഇന്ദ്രൻസിന് കിട്ടിയപ്പോൾ അദ്ദേഹത്തോളം എനിക്ക് അഭിനയിച്ച് എത്താൻ സാധിച്ചില്ലല്ലോ എന്നാണ് തോന്നിയത്. അത് പുരസ്കാരത്തിന് വേണ്ടിയുള്ള മോഹമല്ല. സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമാണ്. ഇന്ദ്രൻസിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടെ. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിക്കും മറ്റു എല്ലാ പുരസ്കാര ജേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം ഞാൻ ഗുരുതുല്യരായി കണക്കാക്കുന്ന ശ്രീകുമാരൻ തമ്പി സാറിനും അർജുനൻ മാഷ്ക്കും. സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് ശക്തമായ നിലപാട് എടുത്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും സാസ്കാരിക മന്ത്രിക്കും പ്രത്യേക അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാൻ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ നാൽപത് വർഷങ്ങളിലേറെയായി ഞാൻ നിങ്ങൾക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. സിനിമയിൽ സമർപ്പിച്ച എന്റെ അരങ്ങിനും ഒരുതിരശ്ശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശ്ശീല വീഴുന്നതു വരെ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും- മോഹൻലാൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കലാകാരൻമാരുടെ ആവിഷ്കാര സ്വാതന്ത്യത്തെ സംരക്ഷിക്കാൻ ജാഗരൂകമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യാതിഥി പങ്കെടുത്താൽ മുഖ്യമന്ത്രിയുടെയും പുരസ്കാരജേതാക്കളുടെയും സാന്നിധ്യം അപ്രസക്തമാകുമെന്ന വാദം ശരിയല്ലെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു. മോഹൻലാലിനെ ക്ഷണിച്ചത് കൂട്ടായ തീരുമാനമാണെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. Content Highlights:mohanlal speech kerala state film awards pinarayi vijayan ak balan


from mathrubhumi.latestnews.rssfeed https://ift.tt/2OmCxXl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages