പാലക്കാട്: ഉരുൾ പൊട്ടലിനെ തുടർന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ നാല് അടി വീതം തുറന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൾ ഉൾപ്പെടുന്ന പറച്ചാണിയിൽഉരുൾപൊട്ടി ജലനിരപ്പുയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. രാത്രി 10 മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആളിയാർ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ 0.7 അടി വീതം തുറന്നു. സെക്കൻഡിൽ 4000 ഘനയടി വെള്ളമാണ് ഡാമിൽനിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഇതോടെ ചിറ്റൂർ പുഴയിൽ ജലനിരപ്പുയർന്നിട്ടുണ്ട്. പുലർച്ചയോടെ വെള്ളം ചിറ്റൂർ, പാലക്കാട് മേഖലയിൽ എത്തും. ഉച്ചയോടെ ഭാരതപ്പുഴയിൽ അടക്കം ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഞ്ചിക്കോട് കൊട്ടാമുട്ടി മലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് ജലനിരപ്പുയർന്ന് പാലക്കാട്- കോയമ്പത്തൂർ റൂട്ടിൽ ട്രയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബി ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്നാണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത്. കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ദീർഘദൂര ട്രയിൻ സർവീസുകൾ ഉൾപ്പെടെ വൈകും. ജലനിരപ്പുയർന്ന ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ഷട്ടറുകൾ വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് തുറക്കും. പെരിയാറിൽ ഒന്നരമീറ്റർവരെ ജലനിരപ്പുയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.രാത്രി രണ്ടുമണിക്കുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2397. 90 അടിയായിട്ടുണ്ട്.ഇപ്പോൾ മണിക്കൂറിൽ 0.10 എന്ന നിരക്കിലാണ് ജലനിരപ്പ് ഉയരുന്നത്. ജലനിരപ്പ് 2398 അടിയായാൽ പരീക്ഷണ തുറക്കൽ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2vKzvV2
via
IFTTT
No comments:
Post a Comment