ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ കലൈഞ്ജർ കരുണാനിധിയുടെ ഭൗതിക ശരീരം ജനസഹസ്രങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീനാ ബീച്ചിലെ അണ്ണാ സ്മാരകത്തിന് സമീപം സംസ്കരിച്ചു. പ്രിയപ്പെട്ട കലൈഞ്ജറെ ഒരു നോക്ക് കാണാനായി റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ജനസമുദ്രം കാരണം നിശ്ചയിച്ചതിലും വൈകിയാണ് വിലാപയാത്ര മറീനാ ബീച്ചിൽ എത്തിച്ചേർന്നത്. എല്ലാ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട് ഗവർണർ ബെൻവാരിലാൽ പുരോഹിത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ തമിഴ്നാട് മന്ത്രി ഡി ജയകുമാർ, ഗുലാം നബി ആസാദ് തുടങ്ങി നിരവധി പ്രമുഖർ സംസ്കാര ചടങ്ങിന് എത്തിയിരുന്നു. ഏറെ അനിശ്ചിതത്വങ്ങൾ ഉണ്ടായെങ്കിലും കലൈഞ്ജറുടെ ആഗ്രഹം പോലെ തന്നെ തന്റെ പ്രിയപ്പെട്ട അണ്ണാദുരൈയുടെ സമീപത്ത് തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം. കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബിച്ചിലെത്തിയതിന് പിന്നാലെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. വിലാപയാത്ര കടന്നുപോയ വഴിയരികിൽ വൻജനാവലിയാണ് കാത്തുനിന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജിഹാളിലേക്കും പകൽ മുഴുവൻ ഒഴുകിയെത്തിയത്. പോലീസിന്റെ ബാരിക്കേഡും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ജനങ്ങൾ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. 30 ഓളം പേർക്ക് പരിക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ഈ ഘട്ടത്തിൽ സ്റ്റാലിൻ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഞാൻ നിങ്ങളുടെ കാലുപിടിക്കാം. ആരും തിക്കും തിരക്കും കൂട്ടരുത്. അധികാരത്തിലുള്ളവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് - അദ്ദേഹം കുറ്റപ്പെടുത്തി കലൈഞ്ജറുടെ മൃതദേഹം മറീന ബീച്ചിൽ സംസ്കരിക്കുന്നതിന് സർക്കാർ അനുമതി നിഷേധിച്ചത് പ്രതിധേഷത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയിൽ തന്നെയാവുമെന്ന് ഉറപ്പായത്. Read more ഒരേയൊരു കലൈഞ്ജർ കരുണാനിധിക്ക് മറീനാബീച്ചിൽ അന്ത്യവിശ്രമം; എതിർ ഹർജികൾ പിൻവലിച്ചു വികാരനിർഭരമായ കവിതയുമായി സ്റ്റാലിൻ സ്റ്റാലിന് സോണിയയുടെ കത്ത്
from mathrubhumi.latestnews.rssfeed https://ift.tt/2M1cgBc
via
IFTTT
No comments:
Post a Comment