തിരുവനന്തപുരം: പുഴകളിൽ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാൽ തീവണ്ടികൾ ഓടിക്കാൻ കഴിയില്ലെന്ന് റെയിൽവേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയിൽ പമ്പ, മണിമലയാറുകളും റെയിൽവേ പാലത്തിനൊപ്പം ഉയർന്ന് ഒഴുകുകയാണ്. ജലനിരപ്പ് ഒരോമണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്റെ ഗർഡറിനോട് ചേർന്ന് വെള്ളമൊഴുകുന്നതിനാൽ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. തീവണ്ടികൾ റദ്ദാക്കിയതിന് പകരമായി ഏർപ്പെടുത്തിയ ക്രമീകരണം യാത്രാക്ലേശം ഒഴിവാക്കാൻ പര്യാപ്തമല്ല. എറണാകുളം - ഷൊർണൂർ ഗതാഗതം നിർത്തിവെച്ചതോടെ റെയിൽവേ ബന്ധം രണ്ടായി മുറിഞ്ഞു. കേരള ഉൾപ്പടെ ഏതാനും തീവണ്ടികളാണ് തിരുനെൽവേലിവഴി കടത്തിവിടാൻ കഴിഞ്ഞത്. എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം പാതയിലൂടെ ചെന്നൈ എഗ്മോർ, ജനശതാബ്ദി ഇന്റർസിറ്റി, വഞ്ചിനാട്, പ്രത്യേക പാസഞ്ചറുകൾ എന്നിവ വെള്ളിയാഴ്ച ഓടിച്ചു. ഇതേ ക്രമീകരണം ശനിയാഴ്ചയും തുടരും. ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസ് വെള്ളിയാഴ്ച രാവിലെ എറണാകുളത്തുനിന്നും യാത്ര തുടങ്ങി. ഇന്റർസിറ്റി എറണാകുളത്തുനിന്നും വഞ്ചിനാട് കായംകുളത്തുനിന്നും യാത്ര ആരംഭിച്ചു. ജനശതാബ്ദി എറണാകുളം- തിരുവനന്തപുരം പാതയിൽ മാത്രമായി ഓടുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാർക്ക് തിരുനെൽവേലി വഴിയുള്ള തീവണ്ടികളിൽ റിസർവേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് എത്തുന്ന ദീർഘദൂര തീവണ്ടികൾ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുയാണ്. അവിടെനിന്ന് മടക്കയാത്ര തുടങ്ങും. രാജധാനി എക്സ്പ്രസ്, നിസാമുദീൻ - എറണാകുളം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, എറണാകുളം - പുണെ എക്സ്പ്രസ് ചണ്ഡിഗഢ് എക്സ്പ്രസ് എന്നിവയും കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് കൊല്ലം - ചെങ്കോട്ട പാതയിലും തീവണ്ടികൾ റദ്ദാക്കി. ശനിയാഴ്ചയുള്ള കൊല്ലം - ചെങ്കോട്ട പാസഞ്ചർ റദ്ദാക്കി. മധുരൈ- കൊല്ലം പാസഞ്ചർ പുനലൂരിനും കൊല്ലത്തിനും ഇടയിൽ ഉണ്ടാകില്ല. പുനലൂർ- കന്യാകുമാരി പാസഞ്ചർ കൊല്ലത്ത്നിന്ന് പുറപ്പെടും. ഗുരുവായൂർ - പുനലൂർ പാസഞ്ചർ കൊല്ലത്ത് നിന്ന് പുറപ്പെടും.
from mathrubhumi.latestnews.rssfeed https://ift.tt/2MX9wRO
via
IFTTT
No comments:
Post a Comment