പ്രളയക്കെടുതിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കൈമെയ് മറന്ന് ഒറ്റക്കെട്ടായി കേരളം. പ്രളയം വിഴുങ്ങിയ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ വെള്ളക്കെട്ടും മഴയും അവഗണിച്ച് രക്ഷാപ്രവർത്തനം തുടരുന്നു. കേന്ദ്രസേനകളുടെയും സംസ്ഥാന സേനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവർത്തകരും കൈകോർത്തു. ഇതോടെ നൂറ്റാണ്ടുകണ്ട കൊടുംപ്രളയത്തെ നേരിടാനുള്ള പോരാട്ടം ലക്ഷ്യത്തോടടുക്കുകയാണ്. രണ്ടുദിവസത്തിനിടെമാത്രം വീടുകളിലും മറ്റും കുടുങ്ങിക്കിടന്ന 4550 പേരെ രക്ഷപ്പെടുത്തി. എറണാകുളത്തുമാത്രം ഹെലികോപ്ടർ ഉപയോഗിച്ച് 70 പേരെ രക്ഷിച്ചു. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിലൂടെ രക്ഷപ്പെടുത്തിയ ഗർഭിണി നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെ 16 പേർ കൂടി മരിച്ചു. ഉരുൾപൊട്ടലിലും മറ്റും കാണാതായ 10 പേരുടെ മൃതദേഹം കണ്ടെത്തിയതുൾപ്പെടെയാണിത്. എറണാകുളം (രണ്ട്), മലപ്പുറം (ഒന്ന്), പാലക്കാട് (മൂന്ന്), ഇടുക്കി (നാല്), പത്തനംതിട്ട (നാല്), ആലപ്പുഴ (രണ്ട്) എന്നിങ്ങനെയാണ് ഓരോ ജില്ലയിലും മരിച്ചവരുടെ എണ്ണം. 10 ദിവസത്തിനിടെ 164 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2,23,000 പേർ ദുരിതാശ്വാസ ക്യാന്പുകളിലാണ്. 52,000 കുടുംബങ്ങൾ 1568 ക്യാന്പുകളിലായുണ്ട് പാലക്കാട്ട് കോട്ടോപാടത്തും നെന്മാറയിലും വ്യാഴാഴ്ചത്തെ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്നുപേരുടെ മൃതദേഹം കൂടി വെള്ളിയാഴ്ച കണ്ടെടുത്തു. അതോടെ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇടുക്കി ഉപ്പുതറയിൽ മഴയിൽ കൃഷി നശിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലർട്ട് തുടരും പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പത്തനംതിട്ട ജില്ലയിൽ നിന്ന് ആളുകളെ ആലപ്പുഴയിലേക്ക് മാറ്റാൻ ശ്രമംതുടങ്ങി ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നേരിയതോതിൽ കുറഞ്ഞു. ചെറുതോണി അണക്കെട്ടിൽ നിന്ന് പുറത്തുവിടുന്ന വെള്ളം സെക്കൻഡിൽ 17 ലക്ഷം ലിറ്ററാക്കി. 2401.92 അടിയാണ് നിലവിലെ ജലനിരപ്പ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ താഴുന്നത് ആശ്വാസത്തിനിടയാക്കി. വ്യാഴാഴ്ച 142.3 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. വെള്ളിയാഴ്ച ഇത് 141.1 ആയി താഴ്ന്നു. ഗതാഗതം സ്തംഭിച്ചു ദേശീയപാത 47-ൽ എറണാകുളം-തൃശ്ശൂർ റോഡ് അടച്ചു. എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയിൽ ആലുവ കമ്പനിപ്പടിയിലാണ് കനത്ത വെള്ളക്കെട്ട് മൂലം ഗതാഗതം ആദ്യം തടസ്സപ്പെട്ടത്. ആലുവ മാർത്താണ്ഡവർമ പാലം കഴിഞ്ഞുള്ള പ്രദേശത്തെ റോഡും വെള്ളത്തിനടിയിലായതോടെ പറവൂരിലേക്കും അങ്കമാലിയിലേക്കുമുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. ദേശീയപാത 17-ൽ പലയിടത്തും വെള്ളം കയറിയതോടെ എറണാകുളത്തുനിന്ന് പറവൂർ വഴി വടക്കൻ കേരളത്തിലേക്ക് പോകാനാകാത്ത സ്ഥിതിയുണ്ട് തീവണ്ടി സർവീസ് റദ്ദാക്കി കോഴിക്കോട്-ഷൊർണൂർ പാതയിൽ തീവണ്ടി സർവീസ് മുടങ്ങി. കേരളത്തിലേക്കുള്ള മിക്ക തീവണ്ടികളും റദ്ദാക്കി. എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള തീവണ്ടികൾ വേഗനിയന്ത്രണത്തേെടയാണ് ഓടുന്നത്. ദീർഘദൂര വണ്ടികൾ തിരുവനന്തപുരം, തിരുനെൽവേലി, മധുര വഴി തിരിച്ചുവിടും സ്ഥിതി ഗുരുതരം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയബാധിതമാണ്-മുഖ്യമന്ത്രി പിണറായി വിജയൻ
from mathrubhumi.latestnews.rssfeed https://ift.tt/2nKkUFJ
via
IFTTT
No comments:
Post a Comment