തൃശ്ശൂർ: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകിയില്ല. മുറികൾ തുറന്ന് നൽകാൻ തൃശൂരിലെ ബാർ അസോസിയേഷൻ വിസമ്മതിച്ചതോടെ കളക് ടർ നേരിട്ട് ഇടപെട്ട് ഒഴിപ്പിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി കളക്ടറേറ്റിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാൻ സ്ഥലം അപര്യാപ്തമായ സാഹചര്യത്തിലാണിത്. സിവിൽ സ്റ്റേഷനിലെ അസോസിയേഷന്റെ മുറികൾ തുറന്നുനൽകാൻ ബാർ അസോസിയേഷൻ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടർ ജനറൽ മുറി ഒഴിപ്പിച്ചത്. തമിഴ്നാട്ടിൽനിന്ന് സഹായമായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും ഈ മുറികളിൽ സംഭരിച്ചു. ബാർ അസോസിയേഷൻ ഹാൾ വിട്ടുകൊടുക്കാൻ താത്പര്യക്കുറവ് കാണിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ജോസ് മേച്ചേരി അറിയിച്ചു. താക്കോൽ കൊടുക്കാൻ കഴിയാതിരുന്നത് ജീവനക്കാരൻ ആ സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാലാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് അസോസിയേഷന്റെ പൂർണസഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vUsqCs
via
IFTTT
No comments:
Post a Comment