ട്രെൻഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കമിട്ട ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 124റൺസ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 292റൺസായി. 36 റൺസെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രാഹുലിനെ ബെൻ സ്റ്റോക്സ് ക്ലീൻബൗൾഡാക്കുകയായിരുന്നു.44 റൺസെടുത്ത് ശിഖർ ധവാനും പുറത്തായി നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 161 ന് പുറത്താക്കിയ ഇന്ത്യ 168 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാണ്ഡ്യയുടെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. വെറും ആറ് ഓവറിൽ 28 റൺസ് വഴങ്ങിയാണ് പാണ്ഡ്യ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് ശർമയും ജസ്പ്രീത് ബുംമ്രയും രണ്ടു വിക്കറ്റെടുത്തു. ഷമി ഒരു വിക്കറ്റ് വീഴ്ത്തി. അവസാന വിക്കറ്റിൽ ജെയിംസ് ആൻഡേഴ്സനെ സാക്ഷിയാക്കി തകർത്തടിച്ച ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ നിന്ന് രണ്ടു സിക്സും മുന്ന് ബൗണ്ടറികളുമടക്കം 39 റൺസെടുത്ത ബട്ട്ലറെ ഒടുവിൽ ബുംമ്ര പുറത്താക്കുകയായിരുന്നു. അലസ്റ്റയർ കുക്ക് (29), കീറ്റൺ ജെന്നിങ്സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയർസ്റ്റോ (15), ബെൻ സ്റ്റോക്ക്സ് (10), ക്രിസ് വോക്സ് (8), ആദിൽ റഷീദ് (5), സ്റ്റിയുവർട്ട് ബ്രോഡ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 329 റൺസിൽ അവസാനിച്ചിരുന്നു. ആദ്യ ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ആൻഡേഴ്സൻ, സ്റ്റ്യുവർട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന ഋഷഭ് പന്ത് (24), രവിചന്ദ്രൻ അശ്വിൻ (14), മുഹമ്മദ് ഷാമി (3), ജസ്പ്രീത് ബുംമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഇഷാന്ത് ശർമ ഒരു റണ്ണോടെ പുറത്താകാതെ നിന്നു. ഒരുവേള മൂന്നിന് 82 റൺസ് എന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യയെ 159 റൺസിന്റെ കൂട്ടുകെട്ടിൽ തകർച്ചയിൽ നിന്ന് കരകയറ്റിയത് കോലിയും രഹാനെയും ചേർന്നാണ്. 152 പന്ത് നേരിട്ട് കോലിക്ക് (97) മൂന്ന് റൺസ് അകലെവച്ചാണ് സെഞ്ചുറി നഷ്ടമായത്. പരമ്പരയിൽ ആദ്യമായി ഫോം കണ്ടെത്തിയ രഹാനെ 131 പന്തിൽ നിന്ന് 81 റൺസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Mv0aQr
via
IFTTT
No comments:
Post a Comment