റയില്‍വേ മന്ത്രി വിമാന യാത്രകള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നതായി രേഖകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

റയില്‍വേ മന്ത്രി വിമാന യാത്രകള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നതായി രേഖകള്‍

ന്യൂഡൽഹി: കേന്ദ്ര റയിൽവേ മന്ത്രി പീയുഷ് ഗോയൽ യാത്രകൾക്കായി പൊതുപണം ധൂർത്തടിക്കുന്നതായി രേഖകൾ. റയിൽവേ മന്ത്രിയായി ചുമതലയേറ്റ ശേഷം ചട്ടങ്ങൾ മറികടന്ന് വിമാനയാത്രക്കായി പീയുഷ് ഗോയൽ ചിലവഴിച്ചത് കോടികൾ. കുടുംബവുമൊത്തുള്ള യാത്രകൾക്കുപോലും പൊതുപണം ഉപയോഗിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എയർ ഇന്ത്യയിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ റയിൽവേ മന്ത്രി പീയുഷ് ഗോയൽ ഈ നിർദ്ദേശം പാലിക്കുന്നേയില്ല എന്നാണ് പുറത്തുവന്ന രേഖകളിലൂടെ വ്യക്തമാകുന്നത്. ട്രെയിൻ അപകടങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ മാത്രമേ റയിൽവേ മന്ത്രി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. ചാർട്ടേഡ് വിമാനങ്ങൾ വാടകയ്ക്ക് എടുക്കാൻ ഐ.ആർ.സി.റ്റി.സിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് പീയുഷ് ഗോയൽ ഈ ചട്ടം മറികടന്നത്. മാത്രമല്ല, പീയുഷ് ഗോയലിന്റെ ഓരോ വിമാന യാത്രയ്ക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയേക്കാൾ 20 ഇരട്ടിയോളം ചെലവ് വരുന്നതായും റയിൽവേ രേഖകൾ വ്യക്തമാക്കുന്നു. ചാർട്ടേഡ് വിമാനങ്ങളിൽ അല്ലാതെയുള്ള യാത്രകൾക്കായി സീറ്റ് ഉറപ്പിക്കാൻ മൂന്നോ നാലോ ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തും റെയിൽവേ പണം ധൂർത്തടിച്ചിട്ടുണ്ട്. റയിൽവേ മന്ത്രിയായി ഒരു വർഷം തികയും മുൻപ് പീയുഷ് ഗോയൽ ഇത്തരത്തിൽ 1023 തവണ വിമാന യാത്ര നടത്തിയിട്ടുണ്ട്. ഗോയലിനേക്കൂടാതെ റയിൽവേ സഹമന്ത്രിമാരായ രാജൻ ഗൊഹൈൻ, മനോജ്സിൻഹ എന്നിവരും വിമാന യാത്രകൾക്കായി പൊതുപണം ധൂർത്തടിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MD7shN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages