ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; ഒഴുക്കുന്ന വെള്ളത്തിൽ കുറവ് വരുത്തില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; ഒഴുക്കുന്ന വെള്ളത്തിൽ കുറവ് വരുത്തില്ല

ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401 അടിയാണ് രേഖപ്പെടുത്തിയത്. എന്നാൽ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തിയിട്ടില്ല. കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. കർക്കടക വാവുബലി പ്രധാന കേന്ദ്രങ്ങളിലൊന്നായ ആലുവ മണപ്പുറം മുങ്ങിപ്പോയതിനാൽ തൊട്ടടുത്ത സ്ഥലങ്ങളിലാണ് ചടങ്ങുകൾ നടക്കുന്നത്. മണപ്പുറത്തെ ക്ഷേത്രം മുക്കാൽ ഭാഗം മുങ്ങിയ നിലയിലാണ്. പെരിയാറിൽ പലയിടത്തും രണ്ടടിയോളം ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ഉയർന്നത്. ആലുവയുടെ കൈവഴികളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വേലിയിറക്ക സമയത്താണ് ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയത്. ഇതും വെള്ളമുയരാതിരിക്കാൻ സഹായിച്ചതായി കരുതുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. പെരിയാറിൽ വെള്ളം കലങ്ങിയതിനാൽ കൊച്ചിയിലെ ശുദ്ധജല വിതരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vzJhu9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages