വിമാനയാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധന; മൊബൈലും പഴ്‌സും വരെ പരിശോധിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

വിമാനയാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശോധന; മൊബൈലും പഴ്‌സും വരെ പരിശോധിക്കും

ന്യുഡല്‍ഹി: വിമാനങ്ങളില്‍ സുരക്ഷാഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാരിലെ പരിശോധന കര്‍ക്കശമാക്കുന്നു. യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പഴ്‌സുകളും ചാര്‍ജറുകളും ഉള്‍പ്പെടെ എല്ലാ ഇലക്‌ട്രോണിക് വസ്തുക്കളും വിമാത്താവളങ്ങളില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതുവരെ ലാപ്‌ടോപുകളും ടാബ്ലറ്റുകളുമാണ് പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്.

അസാധാണമായ വിധത്തിലുള്ള പേനകളും അടുത്തകാലത്തായി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പേനകള്‍ക്കുള്ളില്‍ കത്തി ഒളിപ്പിച്ചുകടത്തുന്നുവെന്ന് കണ്ടെത്തിയതോടെയാണിത്. രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാരിലാണ് പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുക. ഇത് മറ്റ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സെക്യുരിറ്റി ക്ലിയറന്‍സ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സഹായകമാകുമെന്ന് മുതിര്‍ന്ന സി.ഐ.എസ്.എഫ് ഓഫീസര്‍ പറയുന്നു.

യാത്രക്കാരുടെ ഹാന്‍ഡ്ബാഗുകള്‍ പരിശോധിക്കുമ്പോള്‍ വലിയ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട്. സ്‌ക്രീനിംഗില്‍ അവ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുക. ഈ സമയം ബാഗിനുള്ളിലെ മൊബൈലുകളും ചാര്‍ജറുകളും മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. പേനകള്‍ക്ക് പതിവിലേറെ ഭാരം തോന്നിയാല്‍ അവയും വിശദമായി പരിശോധിക്കും. എന്തെങ്കിലും സംശയം തോന്നിയാല്‍ ബാഗുകള്‍ കൈകൊണ്ടുതന്നെ പരിശോധിക്കും. ഇത് വളരെയേറെ സമയമെടുക്കുന്നു. ബാഗുകളില്‍ നിന്ന് ഇത്തരം സാധനങ്ങള്‍ നീക്കിയ ശേഷം പരിശോധന നടത്തിയാല്‍ പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കുന്നു.

വിമാനത്താവളങ്ങളില്‍ ത്രിഡി ടോമോഗ്രാഫി സ്‌കാനറുകള്‍ സ്ഥാപിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയിലുണ്ട്. ന്യുയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി, ലണ്ടനിലെ ഹീത്രൂ എന്നീ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കമ്പ്യുട്ടറൈസഡ് സ്‌കാനറുകള്‍ ആണിവ. ഇവ വന്നാല്‍ പരിശോധനാ സമയത്ത് യാത്രക്കാര്‍ ബാഗുകളില്‍ നിന്ന് ലാപ്‌ടോപ്പും ചെറിയ കുപ്പികളും മൊബൈല്‍ ഫോണും പോലെയുള്ളവ മാറ്റേണ്ട ആവശ്യമില്ല.



from mangalam.com https://ift.tt/2BZ0iDL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages