സമാജ്‌വാദി പാര്‍ട്ടി വിമതനേതാവ് ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

സമാജ്‌വാദി പാര്‍ട്ടി വിമതനേതാവ് ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി വിമതനേതാവ് മുലായം സിങ്ങ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് പാര്‍ട്ടിവിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ബുധനാഴ്ചയാണ് സമാജ്വാദി സെക്കുലര്‍ മോര്‍ച്ചയുടെ വിവരങ്ങള്‍ ശിവപാല്‍ യാദവ് പ്രഖ്യാപിച്ചത്.

അദ്ദേഹം പുതിയ മോര്‍ച്ചയിലേക്ക് എസ്പിയില്‍ തുടരാന്‍ താത്പര്യമില്ലാത്ത ആളുകളെ ക്ഷണിക്കുകയും ചെയ്തു. ഇതിന് പുറമെ, ചെറിയ പാര്‍ട്ടികളേയും തങ്ങള്‍ ക്ഷണിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റുവാങ്ങുന്നതിന് താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയില്‍ ചുമതലകള്‍ ഒന്നും നല്‍കാത്തതാണ് സെക്കുലര്‍ മോര്‍ച്ചയുമായി രംഗത്തുവന്നത്. താന്‍ ഒന്നരവര്‍ഷമായി പാര്‍ട്ടിയില്‍ ചുമതലകള്‍ ഒന്നും ഇല്ലാതെ ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ മുലായം സിങ്ങ് യാദവിനെ ബഹുമാനിക്കുന്നുവെന്നും. താന്‍ മാത്രമല്ല എല്ലാവരും തന്നെ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ശിവപാല്‍ യാദവ് ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2PKjaci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages