ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള ആറ് വയസുകാരിയെ സ്‌കൂള്‍ ക്യാബ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞായാഴ്ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രതിയായ ക്യാബ് ഡ്രൈവറെ പോലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു കൂട്ടം ഡോക്ടര്‍മാര്‍ നട്തുന്ന സ്‌പെഷ്യല്‍ സ്‌കൂളിലാണ് ഭിന്നശേഷിയുള്ള കുട്ടിയെ അയച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മകളെ സ്‌കൂള്‍ ക്യാബ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി.
സംഭവത്തില്‍ പ്രതിയായ 26കാരന്‍ ഡ്രൈവറെ ത്രിലോക്പുരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം നടന്ന ദിവസം ക്യാബ് താന്‍ ഓടിച്ചിട്ടില്ലെന്നായിരുന്നു പ്രതി പറഞ്ഞത്.
കുറച്ച് കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍ മൂന്ന് ക്യാബുകള്‍ മാത്രമാണുള്ളത്. ക്യാബുകളില്‍ എപ്പോഴും ഒരു വനിത ജീവനക്കാരിയും കാണും അതിനാല്‍ ക്യാബില്‍ വെച്ചായിരിക്കില്ല കുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു പോലീസ് നിഗമനം. തുടര്‍ന്ന് സ്‌കൂളിലെ സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കൗണ്‍സിലിംഗ് സമയത്ത് കുട്ടി പ്രതിയുടെ പേര് അമ്മയോടും കൗണ്‍സിലറോടും പറയുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ കള്ളം പൊളിയുന്നത്.
മറ്റെവിടെയെങ്കിലും വെച്ചാവും പീഡനം നടന്നിരിക്കുക എന്ന് തന്നെയാണ് പോലീസ് നിഗമനം. സ്‌കൂളിലെ അധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2LAFBxq
via IFTTT
No comments:
Post a Comment