പസഫിക് സമുദ്രത്തില്‍ ശക്തിയേറിയ ഭൂചലനം; സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

പസഫിക് സമുദ്രത്തില്‍ ശക്തിയേറിയ ഭൂചലനം; സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സിഡ്‌നി: പസഫിക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയലില്‍ 7.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് ന്യൂ കലേഡോനിയ, ഫിജി, വനൗതു എന്നിവിടങ്ങളില്‍ ഒരുമീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തിയേക്കുമെന്ന് പസഫിക് സുനാമി വാണിംഗ് സെന്ററിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ചയാണ് ന്യൂ കലേഡോണിയയ്ക്ക് കിഴക്കന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 0.3 മീറ്റര്‍ വരെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. തീരദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രദേശിക അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഷല്‍ ഐലന്‍സ്, സമോവ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചെറിയ തീരകള്‍ക്കുള്ള സാധ്യതയുമുണ്ട് എന്നാല്‍ ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2PPhGxF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages