ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് തീവണ്ടി തട്ടി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് തീവണ്ടി തട്ടി മരിച്ചു

പരപ്പനങ്ങാടി: റയിൽപാളം മുറിച്ച് കടക്കവെ ഭാര്യയുടെ കൺമുന്നിൽവെച്ച് ഭർത്താവ് ട്രെയിനിടിച്ച് മരിച്ചു.ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു.പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കൽ മുഹമ്മദ് കോയ (60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു മുഹമ്മദ് കോയയും ഭാര്യ ഖദീജയും. മദ്രാസ് മെയിൽ തീവണ്ടിയിൽ കയറുന്നതിന് പാളം മുറിച്ചുകടക്കുന്നതിനിടയിൽ മറ്റൊരു പാളത്തിലൂടെ വന്ന തീവണ്ടി തട്ടുകയായിരുന്നു. തീവണ്ടി വരുന്നത് ശ്രദ്ധയിൽ പെട്ട ഖദീജ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ മുഹമ്മദ് കോയക്ക് രക്ഷപ്പെടാൻ സമയം ലഭിച്ചില്ല. പരപ്പനങ്ങാടി പാലത്തിങ്ങലിൽ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ്കോയ. മക്കൾ നൗഫൽ, മുംതാസ്, ഇഖ്ബാൽ, സുലൈഖ, ശരീഫ്. സമീർ, മുജീബ് എന്നിവർ മരുമക്കളാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2MeTwh2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages