ന്യുഡല്‍ഹി: ആരുഷി താല്‍വാറിന്റെയും വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിരുന്ന ആരുഷിയുടെ മാതാപിതാക്കളെ കുറ്റവിമുക്തരാക്കിയ വിധി ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. ഇത് ചോദ്യം ചെയ്ത് ഹേംരാജിന്റെ ഭാര്യ ഖുംകല ബഞ്ചാദെ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
[IMG]
2008 മേയിലാണ് നോയിഡയിലെ വീട്ടില്‍ കിടപ്പുമുറിയില്‍ ആരുഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയിരുന്നു. സി.ബി.ഐ ഏറ്റെടുത്ത കേസില്‍ തല്‍വാര്‍ ദമ്പതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. വീട്ടില്‍ പുറത്തുനിന്ന് ആരും എത്തിയതായി തെളിവില്ലെന്നും വീടിനുള്ളില്‍ ഉള്ളവരാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
2013ലാണ് സി.ബി.ഐ കോടതി തല്‍വാര്‍ ദമ്പതികള്‍ക്ക് തടവുശിക്ഷ വിധിച്ചത്. നാലു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച അവര്‍ 2017ലാണ് കുറ്റവിമുക്തരായി പുറത്തിറങ്ങിയത്.
from mangalam.com https://ift.tt/2nrWtMU
via IFTTT
No comments:
Post a Comment