ക്യുവേട്ട: പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിതാ ഡോതക്ടറിനാണ് ഈ വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. ഇതൊടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെടുക്കാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ബലുചിസ്താനിലെ തലസ്ഥാനമായ ക്യുവേട്ടയിലാണ് സംഭവം.
ക്യുവേട്ടയിലെ സ്വകാര്യ ക്ലിനിക്കിനാലാണ് ഡോക്ടറുടെ അനാസ്തമൂലം കുഞ്ഞിന് ജീവന്‍ നഷ്ടമായത്. പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെടുകയായിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെടുക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി യുവതിയെ കൊണ്ട് പോകുവാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാര്‍ തനിക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് കുഞ്ഞിന്റെ പിതാവ് അബ്ദുള്‍ നസീര്‍ പറഞ്ഞു.
സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്വകാര്യ ക്ലിനിക്കിന്റെ ഈ വീഴ്ചയ്‌ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ദമ്പതികളും ഇവരുടെ ബന്ധുക്കളും പ്രതിഷേധിച്ചു.
കുഞ്ഞിന്റെ തല ഡോക്ടര്‍ വേര്‍പെടുത്തുകയായിരുന്നെന്ന് അബ്ദുള്‍ നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താനില്‍ ജില്ല ഡെപ്യുട്ടി ഹെല്‍ത്ത് ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണിതെന്നാണ് വിവരം.
from mangalam.com https://ift.tt/2OkwBhq
via IFTTT
No comments:
Post a Comment