വിദേശകാര്യ വകുപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീശത്വമെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 25, 2018

വിദേശകാര്യ വകുപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീശത്വമെന്ന് രാഹുല്‍

ലണ്ടൻ: വിദേശ കാര്യ വകുപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീശത്വമെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് കാര്യപ്രാപ്തിയുള്ള സ്ത്രീയാണ്. പക്ഷേ അവർക്ക് അധികാരം കിട്ടിയാലല്ലെ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്നും രാഹുൽ പറഞ്ഞു. ലണ്ടനിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും, വിസ സംബന്ധമായ കാര്യങ്ങൾക്കായി ഇന്ത്യയുടെ വിദേശ കാര്യമന്ത്രി ഏറെ സമയം ചെലവിടുന്നതിനെക്കുറിച്ച് എല്ലാവരും പുകഴ്ത്തുന്നത്. പക്ഷേ അത് എന്താണ് അർഥമാക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ, ജനങ്ങളുടെ വിസ കാര്യങ്ങൾക്കപ്പുറം നല്ല കാര്യങ്ങളൊന്നും അവർക്ക് ചെയ്യാനില്കൂടി അതിൽ നിന്ന് മനസ്സിലാക്കാനാകും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീശത്വമാണ് വിദേശ കാര്യ വകുപ്പിൽ. അവർക്ക് അധികാരം കിട്ടിയിരുന്നെങ്കിൽ ഈ കടന്നുകയറ്റംഅവർ മറികടക്കുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PDlnpY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages