സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ ജ്വല്ലറികളിൽ ഇപ്പോൾ രാഖിയാണ് താരം. വെറും രാഖിയല്ല നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത രാഖിയാണ് ഇപ്പോൾ താരം. 22 കാരറ്റ് സ്വർണത്തിൽ നിർമിച്ചിരിക്കുന്ന രാഖി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നതെന്ന് ജ്വല്ലറി ഉടമ പറയുന്നു. മോദിയുടെ ചിത്രമുള്ള രാഖി തന്റെ സഹോദരനുവേണ്ടിയാണ് വാങ്ങുന്നതെന്നും ഇത് ധരിയ്ക്കുന്നതിലൂടെ പ്രധാനമന്ത്രിയെ പോലെ ഉന്നതിയിലെത്താൻ അയാൾക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും രാഖി വാങ്ങിയ വന്ന ഒരാൾ പറയുന്നു. 50 രാഖിയാണ് ആദ്യം നിർമിച്ചത്. ഇതിൽ 47 എണ്ണവും ഇതിനോടകം വിറ്റുപോയെന്ന് ജ്വല്ലറി ഉടമ പറയുന്നു. എന്തുകൊണ്ടാണ് ഇവരുടെ മുഖചിത്രമുള്ള രാഖിയെന്ന ചോദ്യത്തിനും ജ്വല്ലറി ഉടമ മിലാന് കൃത്യമായ ഉത്തരമുണ്ട്. ബിജെപി നേതാക്കളായ മൂവരും രാജ്യത്തിന് വേണ്ടി നന്നായി അധ്വാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവർ ഇന്ത്യയിലെ ലക്ഷക്കണിന് പേർക്ക് പ്രചോദനമാണെന്നും മിലാൻ പറയുന്നു. 50000 മുതൽ 70000 രൂപവരെയാണ് രാഖിയുടെ ഏകദേശ വില. Content Highlight: Gold Rakhis At Rs. 50,000 With PM Modi And Yogi Adityanaths Pictures
from mathrubhumi.latestnews.rssfeed https://ift.tt/2BKFPlP
via
IFTTT
No comments:
Post a Comment