കോഴിക്കോട്: പ്രളയം പെയ്തിറങ്ങിയ കറുത്തദിനങ്ങൾക്കപ്പുറം മലയാളികൾക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണം. പതിവു പകിട്ടോടെയല്ല ഓണത്തെ ഇക്കുറി കേരളം ഓണത്തെ വരവേറ്റത്. പ്രളയവും മഴയും വരുത്തിയ കനത്ത നാശനഷ്ടങ്ങളാണ് ഓണത്തിന്റെ പകിട്ടിനെ മലയാളികളിൽനിന്ന് അകറ്റിയത്. അതേസമയം കളികളും പാട്ടുകളുമായി അതിജീവനത്തിന്റെ പ്രതീക്ഷയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഓണത്തെ വരവേൽക്കുകയാണ്.പല ക്യാമ്പുകളിലും കുട്ടികൾ പൂക്കളം തീർത്തു. ഓണസദ്യയും ക്യാമ്പുകളിൽ തയ്യാറാകുന്നുണ്ട് ഏകദേശം എട്ടരലക്ഷത്തോളം ആളുകളാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ ക്യാമ്പുകളിലുള്ളത്. ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷങ്ങളിൽ മിതത്വം പാലിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് ഓണവിപണികളും സജീവമായിരുന്നില്ല. content highlights:Malayalis celebrates thiruvonam
from mathrubhumi.latestnews.rssfeed https://ift.tt/2wbsHRp
via
IFTTT
No comments:
Post a Comment